എല്ലാം ശരിയാകും – പ്രീമിയർ സീ കേരളം ചാനലിൽ 12 ഫെബ്രുവരി വൈകുന്നേരം 6 മണിക്ക്

ആസിഫ് അലി- രജിഷ വിജയൻ ഹിറ്റ് ചിത്രം എല്ലാം ശരിയാകും സീ കേരളത്തിൽ

എല്ലാം ശരിയാകും
Ellam Shariyakum Zee Keralam

ജിബു ജേക്കബ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്‌നർ ചിത്രം “എല്ലാം ശരിയാകും” ടെലിവിഷൻ സ്‌ക്രീനിലേക്ക്. ആരാധകരുടെ ഇഷ്ട താരജോഡി ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന പൊളിറ്റിക്കല്‍ ഫാമിലി ഡ്രാമ ചിത്രം കഥയിലും അവതരണത്തിലും മികച്ച് നില്‍ക്കുന്ന വേറിട്ട ചലച്ചിത്രാനുഭവമാണ് സൃഷ്ടിക്കുന്നത്. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കിയ ചിത്രം സമകാലിക രാഷ്ട്രീയവുമായി ഇടകലർത്തി ശക്തമായ ഒരു പ്രമേയത്തെ ചർച്ച ചെയ്യുന്നു.

മലയാളം പ്രീമിയര്‍ സിനിമകള്‍

ഇടതു പക്ഷത്തിലെ യുവജന നേതാവ് വിനീത് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. വലതു പക്ഷത്തെ അതികായനും വിധി കാത്തിരിക്കുന്ന നിയമസഭ ഇലക്ഷനില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രതീക്ഷയുമാണ്, രജിഷ അവതരിപ്പിക്കുന്ന ആൻസി എന്ന കഥാപാത്രത്തിന്റെ അച്ഛൻ കെ.സി. ചാക്കോ. റിസള്‍ട്ട് വരുന്ന അതേ ദിവസം കെ.സി. ചാക്കോയുടെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തില്‍ നിന്നാണ് എല്ലാം ശരിയാകും സിനിമ മുന്നേറുന്നത്.

സിദ്ദിഖിന്റെ കെ.സി. ചാക്കോ എന്ന രാഷ്ട്രീയ അതികായന്‍ കഥാപാത്രം മാസ്മരിക പ്രകടനത്താൽ ഏറെ കൈയ്യടി നേടി. കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, ബാലു വര്‍ഗ്ഗീസ്, ജോണി ആന്റണി, ജെയിംസ് ഇല്യ തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സീ കേരളം സിനിമകള്‍

പുതുമകളെ സ്ഥിരമാക്കിയ സീ കേരളം ചാനൽ വേറിട്ട ഒട്ടനേകം പരുപാടികളാണിപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്. ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി, വൂൾഫ്, ഓപ്പറേഷൻ ജാവ, ചതുർമുഖം, ലാൽബാഗ്,ആഹാ എന്നീ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ടെലിവിഷൻ ടെലികാസ്റ്റിനു ചാനലിന് ലഭിച്ച വമ്പൻ സ്വീകാര്യതയ്ക്ക് ശേഷമെത്തുന്ന “എല്ലാം ശരിയാകും” കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്. “എല്ലാം ശരിയാകും” വേൾഡ് ടെലിവിഷൻ പ്രീമിയർ ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സീ കേരളം ചാനലിൽ കാണാം.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *