കോൾഡ് കേസ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 സെപ്റ്റംബർഏഷ്യാനെറ്റ്‌

മലയാളചലച്ചിത്രം കോൾഡ് കേസ് ഏഷ്യാനെറ്റിൽ സെപ്തംബര് 26 , ഞായറാഴ്ച വൈകുന്നേരം 5.30 ന്

കോൾഡ് കേസ് സിനിമ
Cold Case Movie WTP

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ /ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം ” കോൾഡ് കേസിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് കോൾഡ്കേസ്  . മരിച്ചത് ആര് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസും തന്റെ ജീവിതത്തിൽ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാൻ ശ്രമിക്കുന്ന ഒരു ഇൻവസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശങ്ങളിൽ ഉള്ളത് .

ഒരു അന്വേഷണാത്മക സിനിമയെ രണ്ട് തലത്തിൽ അവതരിപ്പിച്ച് പ്രേക്ഷകനെ നിരന്തരം ചിന്തിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നുണ്ട് പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം.മലയാളചലച്ചിത്രം ” കോൾഡ് കേസ് ” സെപ്തംബര് 26 , ഞായറാഴ്ച 5.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ എച്ച്ഡി
ഏഷ്യാനെറ്റ്‌ എച്ച്.ഡി
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു