ഇടിവെട്ട് ആക്ഷനുമായി ‘ബൾട്ടി’ തിയേറ്ററുകളിൽ; ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ

Balti Movie Reviews

ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവെച്ച് യുവതാരം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമയായി എത്തിയ ‘ബൾട്ടി’ക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസ. കേരള – തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയാണ് സ്പോർട്സ് ആക്ഷൻ ജോണറിൽ ഒരുങ്ങിയ ‘ബൾട്ടി’ പറയുന്നത്. ‘ബൾട്ടി’യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി … Read more

നാനി- ഒഡേല ചിത്രം ‘പാരഡൈസ്’; മോഹൻ ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

The Paradise Movie Character Posters

ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടും കാത്തിരിക്കുന്ന ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായാ പാരഡൈസ് ൽ നാച്ചുറൽ സ്റ്റാർ നാനിയുടെ സെൻസേഷണൽ ലുക്ക് ‘ജഡേല‘ ക്ക് കിട്ടിയ ശ്രദ്ധ അടങ്ങുന്നതിന് മുൻപ് തന്നെ, വില്ലൻ ആയി സീനിയർ താരം മോഹൻ ബാബു വിൻറ്റെജ് ലുക്കിൽ വരുന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ‘ശിക്കാഞ്ച മാലിക്’ ആയി മോഹൻ ബാബു എത്തുമ്പോൾ സിനിമയുടെ താര മൂല്യവും കുതിച്ചുയർന്നു. ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന മോഹൻ ബാബു, തനിക്ക് തിരിച്ചു വരവിന് ചേർന്ന … Read more

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ചിത്രം; ‘ലോക-ചാപ്റ്റർ 2’ ടോവിനോ നായകൻ

Lokah Chapter 2

ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൌസ് വേഫെറർ ഫിലിംസിന്റെ ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമ ‘ലോക – ചാപ്റ്റർ 1: ചന്ദ്ര‘ ക്ക്‌ രണ്ടാം ഭാഗം വരുന്നു. ചാപ്റ്റർ 2 സിനിമയുടെ അന്നൗൺസ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാർളി എന്ന കഥാപാത്രമായി എത്തിയ ദുൽഖറും ചേർന്നാണ്. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ്‌ പാർട്ട്‌ അന്നൗൺസ് ചെയ്തത്. അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ഇതിനകം 275 കോടി കടക്കുകയും 300 … Read more

ഭൂതഗണം , നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സിലെ പുതിയ ഗാനം

Bhootha Ganam Song Nellikkampoyil Night Riders

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്‘ എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനമെത്തി. ” ഭൂതഗണം” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകർന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവർ ചേർന്നാണ്. വേടൻ വരികൾ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാർത്തിക ബി എസും ശബ്ദം നൽകിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണൽ വരികൾ … Read more

അവൾ സിനിമയിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി

Neeyarinjo Raakkili Song from Aval Movie

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ” എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച ” “നീയറിഞ്ഞോ രാക്കിളി ” എന്ന ഗാനമാണ് റിലീസായത്. നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ … Read more

ലോക അഞ്ചാം ആഴ്ചയിലേക്ക് – കേരളത്തിൽ 275 സ്‌ക്രീനിൽ*

Poster of Lokah Movie

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര‘ അഞ്ചാം ആഴ്ചയിലേക്ക് .275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല. മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിയാണ് ‘ലോക’ മലയാളത്തിലെ … Read more

അവിഹിതം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Watch Avihitham Movie Trailer

യുവനടന്മാരായ ഉണ്ണി രാജാ,രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന “അവിഹിതം ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. NOT JUST A MAN’S RIGHT എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പിരിമെന്റ്സ്,ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ)എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഹാരിസ് ദേശം,പി ബി അനീഷ്,സി വി സാരഥി,സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് … Read more

സംസ്കൃത ഭാഷയിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമ ധീ ( DHEE ) യുടെ നിർമ്മാണ തുടക്കം

Dhee Movie Team

അന്താരാഷ്ട്ര തലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി”ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് “ധീ”. പൂർണ്ണമായും സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ സയൻസ് ഫിക്ഷൻ സിനിമയാണ് ധീ. പുണ്യകോടി സിനിമയിലൂടെ ആഗോള പ്രശസ്തിയാർജ്ജിച്ച സംവിധായകൻ രവിശങ്കർ വെങ്കിടേശ്വരൻ ആണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവനും മലയാളികളാണെന്നത് ശ്രദ്ധേയമാണ്. ആഗോള നിലവാരത്തിലുള്ള നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് … Read more

മാക്ട റിഫ് ഫിലിം ഫെസ്റ്റിവൽ കാക്കനാട് രാജഗിരി കോളേജിൽ ആരംഭിച്ചു

The MACTA RIFF Film Festival

‘മാക്ട’യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മാക്ട റിഫ് ഫിലിം ഫെസ്റ്റിവൽ കാക്കനാട് രാജഗിരി കോളേജിൽ ആരംഭിച്ചു. പ്രശസ്ത സംവിധായകൻ ബ്ലെസി ഉദ്‌ഘാടനം നിർവഹിച്ച ഫെസ്റ്റിവലിൽ കെ ജി ജോർജ് സംവിധാനം ചെയ്ത “പഞ്ചവടിപ്പാലം” ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചു. കെ ജി ജോർജിന്റെ ചരമ വാർഷിക ദിനമായ സെപ്തംബർ 24-ന് നടന്ന ചടങ്ങിൽ ജോർജ് സാറിന്റെ മകൾ താരാ ജോർജും സന്നിഹിതയായിരുന്നു. ജോർജ് സാറിന്റെ പുസ്തക ശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ താര ജോർജ്, മാക്ട ചെയർമാൻ ജോഷി … Read more

എ പ്രഗ്നന്റ് വിഡോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

A Pregnant Widow Movie First Look Poster

ഒട്ടേറെ ദേശീയ- അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കിയ “ഒങ്കാറ” എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആർ കഥയെഴുതി സംവിധാനം ചെയ്യുന്ന “എ പ്രഗ്നന്റ് വിഡോ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ബഹുമാനപ്പെട്ട ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉണ്ണി കെ ആർ,രാജേഷ് തില്ലങ്കേരി,സാംലാൽ പി തോമസ്,ശിവൻകുട്ടി നായർ,അജീഷ് കൃഷ്ണ,സജി നായർ,ബിജിത്ത് വിജയൻ തുടങ്ങിയവർ പങ്കെടുത്തു. വ്യാസചിത്രയുടെ ബാനറിൽ ഡോക്ടർ പ്രഹ്ലാദ് വടക്കെപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം പ്രഹ്ലാദ് … Read more

പൊട്ടിച്ചിരിയുടെ അന്വേഷണവുമായി ഷറഫുദീൻ – അനുപമ പരമേശ്വരൻ ചിത്രം;  “പെറ്റ് ഡിറ്റക്ടീവ്” തീം സോങ്ങ് പുറത്തിറങ്ങി.

La La La Song The Pet Detective

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത് വന്നിരിക്കുകയാണ്. “ലാ..ലാ..ലാ” എന്ന വരികളോടെ തുടങ്ങുന്ന ഗാനം അതീവ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. അദ്രീ ജോ വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് സുരൂർ മുസ്തഫയാണ്. സംഗീത സംവിധായകനായ രാജേഷ് മുരുകേശനും ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ഒരു പക്കാ ഫൺ ഫാമിലി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ ഗാനവും ഇതുവരെ പുറത്ത് വന്ന … Read more