ചങ്കാണ് ചാക്കോച്ചൻ – ഏഷ്യാനെറ്റിൽ മെഗാ ഇവൻറ് സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റ്‌ ക്രിസ്തുമസ് പ്രത്യേക പരിപാടികള്‍ – ചങ്കാണ് ചാക്കോച്ചൻ

ചങ്കാണ് ചാക്കോച്ചൻ
Changanu Chackochan

ജനപ്രിയനായകൻ കുഞ്ചാക്കോ ബോബൻ വിവിധ കലാപരിപാടികളുമായി എത്തുന്ന മെഗാ സ്റ്റേജ് ഇവൻറ് ” ചങ്കാണ് ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കുഞ്ചാക്കോ ബോബനും നായികമാരായ ദീപ്തി സതി , അഥിതി രവി , ശിവദാ എന്നിവരും ചേർന്നൊരുക്കിയ ഡാൻസ് ഫ്യൂഷനും , ചലച്ചിത്രതാരം മുകേഷും കുഞ്ചാക്കോ ബോബനും സീരിയലുകളിലെ ജനപ്രിയതാരങ്ങളും ചേർന്നവതരിപ്പിച്ച സ്പെഷ്യൽ സെഗ്മെന്റ്റ് ഇതിലെ പ്രത്യേകതയാണ്.

കുഞ്ചാക്കോ ബോബന്‍ ഏഷ്യാനെറ്റില്‍

Changanu Chackochan Show
Changanu Chackochan Show

ഹരിശ്രീ അശോകൻ, ടിനി ടോം , പ്രേം കുമാർ , പ്രജോദ് കലാഭവൻ , ബിജു കുട്ടൻ , സജു നവോദയ , നോബി , ശ്രുതി ലക്ഷ്മി , മറ്റു താരങ്ങളും അവതരിപ്പിച്ച കോമഡി സ്കിറ്റുകളും ടെലിവിഷൻ താരങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികളും കൊണ്ട് സമ്പന്നമായ ” ചങ്കാണ് ചാക്കോച്ചൻ ” പ്രേക്ഷകർക്കുള്ള ഏഷ്യാനെറ്റിന്റെ ക്രിസ്തുമസ് സമ്മാനമാണ് .

മെഗാ ഇവൻറ് ” ചങ്കാണ് ചാക്കോച്ചൻ ” ഏഷ്യാനെറ്റിൽ ഡിസംബർ 19 , 20 തീയതികളിൽ ( ശനി ,ഞായർ ) രാത്രി 8 മണിമുതൽ രണ്ടു ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുന്നു.

ചങ്കാണ് ചാക്കോച്ചൻ - ഏഷ്യാനെറ്റിൽ മെഗാ ഇവൻറ് സംപ്രേക്ഷണം ചെയ്യുന്നു 1
Changanu Chackochan Event

Leave a Comment