കോമഡി സ്റ്റാർസ് 1234 – മെഗാ സ്റ്റേജ് ഇവന്റ് നവംബര്‍ 8 രാത്രി 8 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Novemberഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവന്റ് കോമഡി സ്റ്റാർസ് 1234

Comedy Stars 1234 Event
Comedy Stars 1234 Event

പൊട്ടിച്ചിരിയുടെ ആഘോഷങ്ങളുമായി ജൈത്രയാത്ര തുടരുന്ന കോമഡി സ്റ്റാർസ് ന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ” കോമഡി സ്റ്റാർസ് 1234 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ഖുശ്‌ബു സുന്ദർ മുഖ്യാതിഥിയായി എത്തിയ ഷോയിൽ അപർണ ബാലമുരളി , സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ടെലിവിഷൻ താരങ്ങളും പങ്കെടുത്തു. ഈ വേദിയിൽ അനശ്വരഗായകൻ എസ് .പി .ബി ക്ക് ഗാനാർച്ചനയിലൂടെ പ്രണാമം അർപ്പിച്ചു.

Comedy Stars 1234 Event

ജഗദീഷ് , ബൈജു സന്തോഷ് , മണിയൻ പിള്ള രാജു , കലാഭവൻ ഷാജോൺ , കോട്ടയം നാസിർ , പ്രജോദ് കലാഭവൻ , ടിനി ടോം , ബിജു കുട്ടൻ , നോബി , സ്വസ്തിക , ടെലിവിഷൻ താരങ്ങൾ , കോമഡി സ്റ്റേഴ്സിലെ മത്സരാത്ഥികൾ തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റുകളും , രചന നാരായണൻകുട്ടി , പാരീസ് ലക്ഷ്മി , സ്വസ്തിക , അനീഷ് റഹ്മാൻ എന്നിവരുടെ ഡാൻസും ചലച്ചിത്ര പിന്നണി ഗായകരായ നാദിർഷ , രഞ്ജിനി ജോസ് , മധുശ്രീ നാരായണൻ എന്നിവരുടെ സംഗീതവിരുന്നും ഒപ്പം ഒരുപാടു സർപ്രൈസുകളുമായി കോമഡി സ്റ്റാർസ് 1234 ഇവന്റ് ഏഷ്യാനെറ്റിൽ നവംബര്‍ 8 ഞായറാഴ്ച രാത്രി 8 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *