സ്റ്റാർ സിംഗര്‍ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു

വർണശബളമായ ലൗഞ്ചിങ് ഇവന്റ് ഒരുക്കി ഏഷ്യാനെറ്റ്‌ – സ്റ്റാർ സിംഗര്‍ സീസൺ 8 ഉടന്‍ ആരംഭിക്കുന്നു

സ്റ്റാർ സിംഗര്‍ സീസൺ 8
Tovino Thomas at Star Singer 8 Launch Event

മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗര്‍, അതിന്റെ ഏറ്റവും പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ലോഞ്ച് ഇവന്‍റ് ഏഷ്യാനെറ്റ്‌ ഒരുക്കുന്നു. മത്സരാത്ഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച് ഇവന്റിൽ മുഖ്യതിഥിയായി എത്തുന്നത് യൂത്ത് ഐക്കൺ ടോവിനോ തോമസാണ്.

ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ് . പി .ബി യ്ക്ക് നൽകിയ പ്രണാമവും ആശ ശരത് , നവ്യ നായർ , കൃഷ്ണപ്രഭ , പാരീസ് ലക്ഷ്മി , ഇനിയ , നീത പിള്ള എന്നിവർ ചേർന്ന് അവതരിപ്പിച്ച ” ശങ്കരവും ” ബെന്നി ദയാൽ , നിഖിത ഗാന്ധി , ആര്യ ദയാൽ , ഹരിശങ്കർ , നിത്യ മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും അരങ്ങേറി.

മലയാളം റിയാലിറ്റി ഷോ

ദുർഗ കൃഷ്ണൻ , മണിക്കുട്ടൻ, ശരണ്യ ആനന്ദ് , മനീഷ , ആതിര എന്നിവരുടെ ഡാൻസുകളും രമേശ് നാരായൺ , മധുശ്രീ , മധുവന്തി എന്നിവരുടെ മ്യൂസിക്കൽ ഫ്യൂഷനും ഹരീഷ് കണാരനും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റും ആര്യയും . ധർമജനും . മറ്റു ടെലിവിഷൻ താരങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളുമായി 10 മണിക്കൂറിൽ അധികം ദൈർഘ്യവുമായി മാരത്തോൺ ലൗഞ്ചിങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റിൽ ” സ്റ്റാർ സിംഗര്‍ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് ” ജനുവരി 3 ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌

Leave a Comment