എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി

ചാക്കോയായി മഴവില്‍ മനോരമ പരമ്പരയില്‍ സജിന്‍ ജോണ്‍ അഭിനയിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം സീരിയല്‍ ചാക്കോയും മേരിയും അഭിനേതാക്കള്‍

Sajin John as Chako

ഭ്രമണം പരമ്പരയില്‍ ജൂനിയര്‍ ഹരിലാലിന്റെ വേഷമിട്ട സജിന്‍ ജോണ്‍ ഇപ്പോള്‍ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും സീരിയലില്‍ ചാക്കോയുടെ വേഷം ചെയ്യുന്നു .  ഈ കഥാപാത്രത്തിന്റെ ചെറുപ്പം അഭിനയിച്ചത് ആകാശ് എന്ന ബാലതാരമായിരുന്നു. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയായ സജിന്‍ ജോണ്‍ ഭ്രമണം സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.

മനോരമ വാരികയില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന്‍റെ ടെലിവിഷന്‍ രൂപാന്തരത്തിനും അളവറ്റ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കി വരുന്നത്. ഇതിനോടകം 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പര ടിആര്‍പ്പി റേറ്റിംഗിലും മുന്നിട്ടു നില്‍ക്കുന്നു, തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 8.00 മണിക്കാണ് സംപ്രേക്ഷണം.

മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമ ആരംഭിക്കുന്ന പുതിയ പരമ്പരയാണ് ജീവിതനൗക , തിങ്കള്‍ മുതല്‍ വെള്ളിവരെ 7.00 മണിക്കാണ് സംപ്രേക്ഷണം. ഭാഗ്യജാതകം സീരിയല്‍ പൂര്‍ത്തിയാക്കുന്നതോടെ അനുരാഗം ആ സ്ലോട്ടിലേക്ക് മാറ്റപ്പെടുന്നു (6.30). മഴവില്‍ സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇപ്പോള്‍ മനോരമ മാക്സ് ആപ്പില്‍ കൂടി ഓണ്‍ലൈനായി കാണാന്‍ കഴിയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് , പ്രിയപ്പെട്ടവള്‍ , നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്നിവയാണ് മഴവില്‍ മനോരമ ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന മറ്റു പരിപാടികള്‍.

Star cast of mazhavil manorama serial chakkoyum meriyum

അഭിനേതാക്കളും കഥാപാത്രങ്ങളും

വികെ ബൈജു – കുര്യച്ചന്‍
ആലീസ് – നീനാ കുറുപ്പ്
വര്‍ക്കിച്ചന്‍ – ഇ.എ രാജേന്ദ്രന്‍
ചാക്കോ – സജിന്‍ ജോണ്‍
നീലാംബരി – മോനിഷ
സേവ്യര്‍ – മിഥുന്‍ മേനോന്‍
സണ്ണി – അജൂബ് ഷാ
ബേബിച്ചന്‍ – അനുരാഗ്
ജിനി – അര്‍ച്ചന സുശീലന്‍
ത്രേസ്യാ ചേട്ടത്തി – ലിസി ജോസ്

About characters and actor of malayalam tv serial chakkoyum meriyum airing on mazhavil manorama channel. Sajin John doing the young role of chacko in the series, Master Akash did childhood stage. VK Baiju, Neena Kurupu, EA Rajendran, Monisha, Mishum Menon, Ajoob Sha, Anurag, Archana Susheelan, Lissy Jose are in supporting star cast.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

കമന്‍റുകള്‍ കാണാം

  • ജോയ്സിയുടെ മഴ തോരും മുൻപേ എന്ന നോവൽ സീരിയൽ ആക്കാമോ??? Plz കുങ്കുമപ്പൂവ് അതുപോലെ തന്നെ തോന്നിയിരുന്നു എങ്കിലും ഈ സീരിയൽ വന്നാൽ ഒരുപാട് പ്രേക്ഷകർ ഉണ്ടാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം... അതിലെ നായിക ഒരുപാട് പുതുമുഖം ആയാൽ അത്രയും നല്ലത്... കൂടാതെ ഒരു അഭിപ്രായം കൂടി ഉണ്ട്... ആ നോവലിലെ അലീനയായും ടാനിയയായും ഒരാൾ തന്നെ അഭിനയിക്കണം... അതുപോലെ വൈജയന്തിയുടെ യൗവ്വനവും ബബിതയുടെ റോളും ഒരാൾ തന്നെ ചെയ്താൽ നന്നായിരിക്കും... ആ നോവൽ അത്രയും ഇഷ്ടപ്പെട്ടു പോയതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചുപോകുന്നത്...

പുതിയ ടിവി വാര്‍ത്തകള്‍

കേരള ക്രൈം ഫയൽസ് 3 മുതൽ മിഥുൻ മാനുവലിന്റെ അണലി വരെ

2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…

1 മാസം ago

അണലി , കൂടത്തായി കേസ് വെബ് സീരീസാകുന്നു

Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…

1 മാസം ago

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 മാസങ്ങള്‍ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

2 മാസങ്ങള്‍ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

2 മാസങ്ങള്‍ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More