പാല്‍തു ജാന്‍വര്‍ സിനിമയുടെ ഓടിടി റിലീസ് ഒക്‌ടോബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍

ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ഏറ്റവും പുതിയ മലയാളം സിനിമ ഓടിടി റിലീസ് – പാല്‍തു ജാന്‍വര്‍

പാല്‍തു ജാന്‍വര്‍ സിനിമയുടെ ഓടിടി റിലീസ്
Palthu Janwar OTT

നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍ സെപ്റ്റംബര്‍ 14ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കഥ

തനി മലയോര മേഖലയായ ഒരു ഗ്രാമത്തിലെ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി ജോലിക്ക് കയറുന്ന പ്രസൂണ്‍ പലവിധത്തിലുള്ള വെല്ലുവിളികളെ നേരിടുന്നതാണ് പാല്‍തു ജാന്‍വര്‍ സിനിമയുടെ അടിത്തറ. വിനോയ് തോമസും അനീഷ് അഞ്ജലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവരിപ്പിച്ച ബേസില്‍ ജോസഫിന് പുറമെ ജോണി ആന്റണി, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി പ്രമുഖര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. രണദിവെ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസാണ് നിര്‍വ്വഹിച്ചത്.

Maheshum Marutiyum on Prime Video
Maheshum Marutiyum on Prime Video

Leave a Comment