ആൺപിറന്നോൾ – നവംബർ 1 മുതൽ രാത്രി 7 മണിക്ക്  അമൃത ടിവിയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Novemberഅമൃത ടിവി
Advertisements

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ – ആൺപിറന്നോൾ

ആൺപിറന്നോൾ അമൃത ടിവി
Anpirannol Serial

ഇന്ത്യയിൽ ആദ്യമായി  ട്രാൻസ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന  സീരിയലായ ആൺപിറന്നോൾ നവംബർ 1 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക്  അമൃത ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുന്നു. ട്രാൻസ് ജീവിതത്തിലുള്ള സാമൂഹികവും,  ജീവശാസ്ത്രപരവും , കുടുംബപരവുമായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പുതുമ നിറഞ്ഞ ഇതിവൃത്തമാണ് ആൺ പിറന്നോളിന്റെത്.

അഭിനേതാക്കള്‍

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള  പ്രമുഖ സംവിധായകൻ ശിവമോഹൻ തമ്പിയാണ് ആൺ പിറന്നോൾ സംവിധാനം ചെയ്യുന്നത്.  ഗണേഷ് ഓലിക്കരയുടേതാണ്  തിരക്കഥ .  അമൃത ടിവിയിലെ പ്രധാന പരിപാടികളായ കോമഡി മാസ്റ്റേഴ്സ്, റെഡ് കാർപ്പറ്റ് എന്നിവയുടെ പ്രൊഡക്ഷൻ നിർവ്വഹിക്കുന്ന കോഡക്സ് മീഡിയയാണ് ഈ സീരിയലും നിർമ്മിക്കുന്നത്.

Advertisements
Anpirannol Amrita TV
Anpirannol Amrita TV

ഫൺസ് അപ് ഓൺ എ ടൈം വെർഷൻ 2.0

സ്റ്റാൻഡ് അപ്പ് കോമഡിയെ ആസ്പദമാക്കി മലയാളത്തിൽ ആദ്യമായി അമൃത ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയായ ഫൺസ് അപ് ഓൺ എ ടൈം ഏറെ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ പരിപാടിയാണ്.  മലയാള ടെലിവിഷൻ രംഗത്തെ സൂപ്പർതാരവും കൊമേഡിയനും ചലച്ചിത്ര സംവിധായകനുമായ രമേശ് പിഷാരടിയും അമൃത ടി വിയും സംയുക്തമായി ഒരുക്കിയ ഈ പരിപാടിയുടെ  രണ്ടാം സീസൺ ‘ഫൺസ് അപ് ഓൺ എ ടൈം വെർഷൻ 2.0‘ എന്ന പേരിൽ നവംബർ 4  മുതൽ  വ്യാഴം, വെള്ളി ദിവസങ്ങളിലായി രാത്രി 9 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *