അമൃതാ ടിവി ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍ , സിനിമകള്‍ – രസകഥാ നായകൻ ജയറാം
ഉള്ളടക്കം

പ്രമുഖ മലയാളംവിനോദ ചാനലായ അമൃത ടെലിവിഷൻ ഈ ഓണം ആഘോഷിക്കാൻ ഒരുക്കുന്ന പ്രത്യേക പരിപാടിയാണ് രസകഥാ നായകൻ , പദ്മശ്രീ ജയറാം ഈ ഓണ നാളുകളില്‍ അമൃതാ ടിവിയില്‍. ആഗസ്ത് 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:15 ന് തിരുവോണ ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന രസകഥാ നായകനില്‍ രമേഷ് പിഷാരടി, നോബി മാർക്കോസ്, രചന നാരായണൻ കുട്ടി, മിയ ജോർജ്ജ് എന്നിവരും ഓണം ആഘോഷിക്കാൻ ജയറാമിനൊപ്പം ചേരുന്നു.
സമാനതകളില്ലാത്ത താരോത്സവുമായി രസകഥാനായകൻ ജയറാം. ആഗസ്ത് 29 തിരുവോണ നാളിൽ നമ്മുടെ അമൃത ടിവിയിൽ , ഉച്ചയ്ക്ക് 1:15 മണി മുതല്‍ രസകഥാനായകൻ ജയറാം സംപ്രേക്ഷണം ചെയ്യുന്നു.

ഓണം സിനിമകൾ
ഓണത്തിന് അമൃത ടിവിയിൽ പ്രീമിയർ സിനിമകളൊന്നുമില്ല, ആദി, ഉപചാരപൂർവം ഗുണ്ട ജയൻ, അർച്ചന 31 നോട്ട് ഔട്ട്, ഒടിയൻ, ബോഡി ഗാർഡ്, മേപ്പാടിയൻ, ചട്ടമ്പിനാട്, പെരുച്ചാഴി, വെളിപ്പാടിന്റെ പുസ്തകം, അങ്കമാലി ഡയറീസ് തുടങ്ങിയ സിനിമകൾ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.