ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിൽ പച്ചപ്പ്‌ ഒരുക്കി നടൻ ഷിജുവും മകളും

മകളുമായി ചേര്‍ന്ന് പൂന്തോട്ടം ഒരുക്കി നടന്‍ ഷിജു – ലോക്ക് ഡൌണ്‍

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നടന്‍ ഷിജു ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത് . പിന്നീട് സീരിയലുകളിലേക്കും തെലുങ്ക് ചിത്രങ്ങളിലും സജീവമായിരുന്ന ഷിജു മലയാള സിനിമയിലേക്ക് തിരിച്ചു വന്നത് ലാൽ ജോസ് ചിത്രമായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയിലൂടെയാണ് . ഷിജു ഒരിടവേളക്ക് ശേഷം മിനി സ്ക്രീനിലേക്ക് തിരിച്ചു വന്നത് സീ കേരളത്തിൻറെ പുതിയ സീരിയൽ ആയ നീയും ഞാനും

ലൂടെയാണ്. ഈ ലോക്കഡോൺ കാലത്തെ വിരസത മറികടക്കാൻ മകളുമായി ചേർന്ന് വീടിനുള്ളിൽ ഒരു കൊച്ചു പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ് ഈ താരം.

Zee Keralam Channel Stay at Home Campaign
Zee Keralam Channel Stay at Home Campaign

സീ കേരളം ക്യാമ്പയിൻ

എല്ലാവരും വീട്ടിൽ തന്നെ കഴിയുന്ന ഈ കൊറോണ കാലത്ത് വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയാൽ ഈ മഹാമാരി കഴിയുമ്പോഴേക്കും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്നും എല്ലാവരും അതിനു വേണ്ടി പരിശ്രമിക്കണമെന്നും ഷിജു പറയുന്നു. തങ്ങളുടെ കൊച്ചു പൂന്തോട്ടത്തിന്റെ കഥ സീ കേരളം ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോയായി പറയുകയാണ് ഷിജു. ജനങ്ങളെ സുരക്ഷിതരായി വീട്ടിൽ ഇരിക്കാൻ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു ക്യാമ്പയ്‌ൻ സീ കേരളം അവതരിപ്പിച്ചിരുന്നു. ഒപ്പം ലോക്കഡൗണിൽ കഴിയുന്ന പ്രേക്ഷകർക്കായി വ്യത്യസ്ത വിനോദ പരിപാടികളും മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനലായ സീ കേരളം ഒരുക്കിയിട്ടുണ്ട്.

Shiju Abdul Rasheed’s face is not unfamiliar to the Malayali audience. His debut in the Malayalam movie ‘Ishtamanu Nooru Vattam’ made him an instant star in Malayalam. Shiju, however, never stuck in a language and he expanded his acting career to Telugu, Tamil movie. He also emerged as a popular south Indian television star in a career spanning over twenty years.

ലോക്ക് ഡൌണ്‍
Actor Shiju transformed his home with greenery and flowers

Leave a Comment