സരിഗമപ മലയാളം ഇനി മുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ 7.30 മുതല്‍ 9:00 മണി വരെ

സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം പുതുക്കിയ സംപ്രേക്ഷണ സമയം

ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രീതി പിടിച്ചു പറ്റിയ സരിഗമപ മലയാളം ഇനി വരുന്ന ആഴ്ച്ച മുതല്‍ രാത്രി 7.30 നാവും സംപ്രേക്ഷണം ചെയ്യുക. ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി

എന്ന പരിപാടി ചാനല്‍ ആരംഭിക്കുകയാണ്. ലിബിൻ സ്കറിയ, ഭരത് സജികുമാര്‍ , പുണ്യ പ്രദീപ്‌ , ജാസിം ജമാല്‍ , നാരായണി ഗോപന്‍, ശ്രീജിഷ് എസ് , അക്ബര്‍ ഖാന്‍ , കീര്‍ത്തന എസ് കെ , ശ്വേതാ അശോക്‌ , അശ്വിന്‍ പി എന്നിവരാണ്‌ ഈ പരിപാടിയിലെ ടോപ്‌ 10 മത്സരാര്‍ത്ഥികള്‍.

സരിഗമപ മലയാളം
finalists of zee keralam musical reality show saregamapa

ഗോപി സുന്ദർ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവരാണ്‌ സരിഗമപയുടെ വിധികര്‍ത്താക്കള്‍. ബാര്‍ക്ക്‌ റേറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന ഈ സംഗീത പരിപാടിക്ക് അളവറ്റ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.

സരിഗമപ യിലെ ആദ്യ രണ്ട് ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.

1. ലിബിൻ സ്കറിയ
2. അശ്വിൻ പി

ആകെ 6 പേരായിരിക്കും ഫൈനലിൽ. 5 പേർ മാർക്കിന്റെ അടിസ്ഥാനത്തിലും ഒരാൾ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലും ആയിരിക്കും ഫൈനലിൽ എത്തുക. അതിൽ ലിബിനും അശ്വിനും സരിഗമപ മലയാളം ഫൈനലിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഫൈനലിൽ ഇനി എത്താൻ പോകുന്ന 4 പേരെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. പാട്ടിന്റെ പാലാഴി തീർത്ത, നേർക്കുനേർ മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് ശ്വേതയെ അശ്വിൻ മറികടന്നത്. ഡാന്‍സ് കേരള ഡാന്‍സ് ജൂനിയര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോ അണിയറയില്‍ ഒരുങ്ങുന്നു. ചാനല്‍ അടുത്തിടെ ആരംഭിച്ച നീയും ഞാനും സീരിയലിനു മികച്ച റേറ്റിംഗ് ലഭിക്കുന്നുണ്ട്.

ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി
Funny Nights With Pearle Maaney

About the time change of zee keralam channel musical reality show, Sa Re Ga Ma Pa Keralam. Ashwin P and Libin Reached the finals, 4 more contestants will be enters the finals. From this week onward the show will be air every weekend at 7.30 to 9.00 P.M. Libin Scaria, Bharat Sajikumar, Punya Pradeep, Jasim Jamal, Narayani Gopan, Sreejish S, Akbar Khan, Keerthana SK, Shweta Ashok, Ashwin P are the top 10 contestants of the show.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍