സീ കേരളം

അമ്മ മകൾ സീരിയല്‍ സീ കേരളത്തിൽ ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നു

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക് – സീ കേരളം സീരിയല്‍ അമ്മ മകൾ

Amma Makal Serial Zee Keralam

ജനപ്രിയ ചാനലായ സീ കേരളം സീരിയൽ പ്രേമികൾക്കായി വൈകാരികമുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു പരമ്പര ഒരുക്കുന്നു. ഒരു അമ്മയുടെയും മകളുടെയും നിർമ്മലസ്നേഹത്തിന്റെ കഥപറയുന്ന “അമ്മ മകൾ” ഇന്നു മുതൽ പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിന്റെ പ്രധാന കഥാതന്തു.

അഭിനേതാക്കള്‍

ബോഡിഗാർഡ്, ഗുലുമാൽ, കാവലൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി മിത്ര കുര്യൻ ഒരു ഇടവേളയ്ക്കു ശേഷം സംഗീത എന്ന ശക്‌തമായ സ്ത്രീ കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലേക്ക് തിരിച്ചെത്തുകയാണ്. പതിവ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സീരിയലിലെ അമ്മ കഥാപാത്രമായാണ് മിത്ര കുര്യന്റെ തിരിച്ചു വരവ്. മകളെ നിരുപാധികം സ്നേഹിക്കുകയും അവൾക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ ത്യജിക്കുകയും മകളുടെ സന്തോഷത്തിന് പ്രഥമസ്ഥാനം നൽകുകയും ചെയ്യുന്ന അമ്മയാണ് സംഗീത എന്ന കഥാപാത്രം .

ഒട്ടുമിക്ക ഹിറ്റ് സീരിയലുകളിലെയും ജനപ്രിയ മുഖമായ രാജീവ് റോഷൻ അച്ഛൻ കഥാപാത്രത്തിൽ എത്തുന്നു. അമ്മയെ ജീവനായിക്കാണുന്ന മകൾ അനുവായെത്തുന്നത് മരിയയാണ്. ശ്രീജിത്ത് വിജയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീതയും അനുവും അമ്മ-മകൾ എന്നതിലുപരി അടുത്ത സുഹൃത്തുക്കളായുമാണ് സീരിയലിൽ ചിത്രീകരിച്ചിരിക്കുന്നത്.

സീ5 ആപ്പില്‍ ലഭ്യം

പ്രശസ്‌ത സംഗീത സംവിധായകൻ അൽഫോൻസ് ജോസഫിന്റെ സംഗീതത്തിൽ പിറന്ന “അമ്മ മകൾ” ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്കിടയിൽ ഇതിനോടകം തന്നെ സ്ഥാനം നേടി. പിന്നണി ഗായകരായ ശ്വേത അശോകിന്റെയും അനു തോമസിന്റെയും സ്വരമാധുരിയിൽ “ജന്മങ്ങൾ തീരുവോളം അമ്മക്കുഞ്ഞേ” എന്ന് തുടങ്ങുന്ന ഗാനം കൂടുതൽ ഇമ്പമുള്ളതായി.

സീ കേരളം ചാനലിലെ മറ്റെല്ലാ സീരിയലുകളെ പോലെ തന്നെ ‘അമ്മ മകളും’ പ്രേക്ഷകപ്രീതി നേടുമെന്നുറപ്പാണ്. കാഴ്ചക്കാരുടെ എല്ലാ ഇഷ്ടങ്ങൾക്കും മുൻഗണന നൽകുന്ന സീ കേരളം ചാനൽ വ്യത്യസ്ത പ്രോഗ്രാമുകളാൽ അത് ഊട്ടിയുറപ്പിക്കുകയാണ്. “അമ്മ മകൾ” ഇന്ന് രാത്രി 9 മണി മുതൽ പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ എത്തും. തിങ്കൾ മുതൽ വ്യാഴം വരെ ആണ് ‘അമ്മ മകൾ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.

Pranayavarnangal Serial Zee Keralam
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More