പ്രശസ്ത നടനും നിയമസഭാംഗവുമായ കെ.ബി.ഗണേഷ്കുമാര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുതിയ പരമ്പര കല്യാണി, നവംബർ 8 മുതൽ മഴവിൽ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. കല്യാണിയും കുഞ്ഞ് അനുജത്തിയും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. അച്ഛൻ ബാലകൃഷ്ണൻനായരായി എത്തുന്നത് കെ.ബി.ഗണേഷ്കുമാറാണ്.മകളായി പൂജിത അഭിനയിക്കുന്നു, മൃദുല വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന തുമ്പപ്പൂ ചാനല്‍ അടുത്തിടെ ആരംഭിച്ച സീരിയലാണ് .
അച്ഛന്റെ ഭാഗ്യവും പ്രതീക്ഷയും, അച്ഛന്റെ സ്നേഹത്തിൽ വളർന്ന അച്ഛന്റെ പ്രിയപ്പെട്ടവൾ. പഠനത്തിൽ നല്ല മികവു കാട്ടുന്ന ബ്രില്യന്റായ കുട്ടിയാണ് കല്യാണി. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഫിനാൻസ് മാനേജർ ആണ് ബാലകൃഷ്ണൻനായർ. ജോലിയിൽ ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള തന്റെ കുടുംബത്തിനായി ജീവിക്കുന്ന ബാലകൃഷ്ണൻനായർ.
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ജയരാജ് വിജയുടേതാണ് കഥയും തിരക്കഥയും. ഹരിലാൽ ആണ് ഛായാഗ്രഹണം. ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ എഡിറ്റർ ശ്രീനിവാസാണ് പരമ്പര എഡിറ്റ് ചെയ്യുന്നത്. കലവൂർ രവികുമാറും ശ്രീജിത് പട്ടിയൂരും രചിച്ച ഗാനങ്ങൾക്ക് സാനന്ദ് ജോർജ്ജ് സംഗീതം പകർന്നിരിക്കുന്നു. ശ്രീകുമാർ മുളയറയാണ് പ്രൊഡക്ഷൻ കൺട്രോളർ. ശ്രീമൂവീസിന്റെ ബാനറിൽ ശ്രീമൂവീസ് ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ പരമ്പര മലയാളിക്ക് ഒട്ടേറെ വിജയ പരമ്പരകൾ സമ്മാനിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവി‘ന്റെ ആദ്യ സംവിധായകൻ, രാജീവ് നെടുങ്കണ്ടമാണ് സംവിധാനം ചെയ്യുന്നത്.
കടപ്പാട് – മഴവില്‍ മനോരമ ഔദ്യോഗിക ഫേസ്ബുക്ക് പേജ്
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More