ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ “പാരഡൈസ്” ജൂലൈ 26 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. രാജീവ് രവി ക്യാമറ ചലിപ്പിക്കുകയും, ശ്രീക്കർ പ്രസാദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സഹ നിർമ്മാതാവ്, ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസ സംവിധായകൻ മണി രത്നമാണ്. പ്രസന്ന വിത്താനഗെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന പാരഡൈസിൽ മലയാളം, ഇംഗ്ലീഷ്, സിംഹള ഭാഷകൾ ഉപയോഗിച്ചിരിക്കുന്നു.
തങ്ങളുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ, അമൃത – കേശവ് ദമ്പതികൾ ശ്രീലങ്കയിലെ ഒരു മലയോര പ്രദേശത്തെത്തുന്നു. ശ്രീലങ്കയിൽ ഒട്ടാകെ പ്രതിസന്ധികൾ രൂപം കൊണ്ടിരിക്കുമ്പോഴാണ് യുവ ദമ്പതികളുടെ ഈ വരവ്. തുടർന്ന്, അപ്രതീക്ഷിതമായ പല സംഭവ വികാസങ്ങളും അവരുടെ ജീവിതത്തിൽ അരങ്ങേറുന്നു. അവരുടെ ബന്ധത്തിൽ തന്നെ അവ വിള്ളലുകൾ സൃഷ്ടിക്കുന്നു.
തെറ്റ് / ശരി എന്നിവയുടെ നിർവചനങ്ങളും, മനുഷ്യൻ്റെ സങ്കീർണ്ണമായ അവസ്‌ഥകളും തുറന്ന് കാട്ടുന്ന “പാരഡൈസ്” സിനിമാ പ്രേമികളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. മുംബൈ, വെസോൾ, ബെയ്‌ജിംഗ്, സിഡ്‌നി, ന്യൂ യോർക്ക്, തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം സാന്നിധ്യം അറിയിച്ചു. കൂടാതെ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കിം ജിസിയോക് അവാർഡും ചിത്രം കരസ്ഥമാക്കിയിരുന്നു.
“പാരഡൈസ്” കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്, സെപ്റ്റംബർ 23 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ - ഏറ്റവും പുതിയ മലയാളം…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
This website uses cookies.
Read More