സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്

സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക

സ്വാതി നക്ഷത്രം ചോതി സീരിയൽ
മലയാളം ടിവി പരമ്പരകള്‍

നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക് സീ കേരളം ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുകയാണ്. ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്ന പരിപാടികളില്‍ സമയമാറ്റം ചാനല്‍ വരുത്തിയിരിക്കുന്നു, അതിന്‍ പ്രകാരം വന്ദന കൃഷ്ണൻ, ശ്രീജിത്ത് വിജയ്, ശോഭാ മോഹൻ, രാജസേനൻ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന സ്വാതി നക്ഷത്രം ചോതി ഇനി മുതല്‍ 6.30 മണിക്കാവും കാണിക്കുക.

ഏറ്റവും പുതിയ മലയാളം ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ സീരിയല്‍ നേടിയത് 1.18 പോയിന്‍റുകള്‍ ആണ്. 2.97 പോയിന്‍റുമായി ചെമ്പരത്തി സീരിയല്‍ ആണ് മുന്‍പില്‍ നില്‍ക്കുന്നത്, സിന്ദൂരം സംപ്രേക്ഷണ സമയത്തിലും മാറ്റമുണ്ടായിട്ടുണ്ട്. കുംകും ഭാഗ്യയുടെ മലയാളം പതിപ്പ് നല്ല പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

സീ കേരളം പരിപാടികള്‍

നീയും ഞാനുംഏറ്റവും പുതിയ മലയാളം സീരിയല്‍ നീയും ഞാനും ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 7.30 മണിക്ക്.
സ്വാതി നക്ഷത്രം ചോതി സീരിയൽ വൈകുന്നേരം 6.30 മണിക്ക് ആവും സംപ്രേക്ഷണം ചെയ്യുക
സിന്ദൂരം – വൈകുന്നേരം 5.30 മുതല്‍ 6.30 വരെ
സീ സിനി അവാര്‍ഡ്‌ – ഞായര്‍ 16 ഫെബ്രുവരി വൈകുന്നേരം 2.30 മണിക്ക്.
നീയും ഞാനും മാരത്തോണ്‍ ഞായര്‍ വൈകിട്ട് 5:30 മുതല്‍ 8:30 വരെ, അന്നേ ദിവസത്തെ മറ്റു പരമ്പരകള്‍ ഉണ്ടായിരിക്കുന്നതല്ല
നീയും ഞാനും പുനസംപ്രേക്ഷണം 12:00-12:30.
സ്വാതി നക്ഷത്രം ചോതി പുനസംപ്രേക്ഷണം 10:00-10:30
സിന്ദൂരം പുനസംപ്രേക്ഷണം 08:30-09:30.

കുംകും ഭാഗ്യ മലയാളം
കുംകും ഭാഗ്യ മലയാളം

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

One Comment

  1. Nisha Mol says:

    സിന്ധൂരം സമയമാ മാറ്റിയത് ശരിയായില്ല,

Leave a Reply

Your email address will not be published. Required fields are marked *