സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് ‘മിടുക്കി മിടുക്കി’ ജൂലൈ 17 നു റിലീസ് ചെയ്യുന്നു. ടൈംസ് മ്യൂസിക്കിൻ്റെ വിഭാഗമായ ജംഗ്ളി മ്യൂസിക്കാണ് ചിയാൻ വിക്രം നായകനായ ‘തങ്കലൻ’ നിലെ ഗാനം പുറത്തു ഇറക്കുന്നത്. ഉമാ ദേവി രചിച്ച് സിന്ദൂരി വിശാൽ പാടിയ ഗാനം ജീ വി പ്രകാശ്കുമാർ ആണ് സംഗീതം നൽകിയിരിക്കുന്നത്.
പാ രഞ്ജിത് സംവിധാനം ചെയ്ത ‘ തങ്കലൻ’ ഒരുക്കിയിരിക്കുന്നത് സ്റ്റുഡിയോഗ്രീൻനും നീലംപ്രൊഡഷൻസും ചേർന്നാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ ചിത്രം അഞ്ച് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത് ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാകും ഈ ചിത്രം.
ചിത്രത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും , ‘മിടുക്കി മിടുക്കി’ ഈ ചിത്രത്തിൻ്റെ ഊർജ്ജവും പ്രസരിപ്പും ഉൾക്കൊള്ളുന്ന ഗാനം ആണെന്നും ചിയാൻ വിക്രം പറഞ്ഞു.’തങ്കലൻ്റെ ‘ ഗാനങ്ങൾ ഒരുക്കുക എന്നത് ഒരു അസുലഭമായ അവസരമാണ്. ഓരോ ഗാനവും ചിത്രത്തിൻ്റെ കഥയോട് ചേർന്ന് നിൽക്കുന്നു. എല്ലാവരും ‘മിടുക്കി മിടുക്കി’ കേൾക്കുന്ന അവസരത്തിനായി കാത്തിരിക്കുന്നു എന്ന് സംഗീത സംവിധായകൻ ജി വി പ്രകാശ്കുമാർ.
എൻ്റെ ഹൃദയത്തിൽ നിന്നുണ്ടായ ചിത്രമാണ് ഇത്. ജി വി പ്രകാശ് കുമാറിൻ്റെ സംഗീതം ഇതിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു എന്നും ഡയറക്ടർ പാ രണ്ജിത്ത്.
ചിയാൻ വിക്രമിൻ്റെ ‘ തങ്കലൻ്റെ’ റിലീസിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും എന്നതിൽ സംശയമില്ല എന്നും ജി വി പ്രകാശ് കുമാറിൻ്റെ ‘മിടുക്കി മിടുക്കി’ ഒരു തുടക്കം മാത്രമാണ് എന്നും മന്ദർ താക്കൂർ, സി ഇ ഒ, ടൈംസ് മ്യൂസിക്ക്/ ജംഗ്ളി മ്യൂസിക്ക്.
Watch it on YouTube: Tamil Song “Minikki Minikki”
Telugu Song “Manaki Manaki”
https://youtu.be/mmhzdZY6vQY Hindi Song
Murga Murgi
Malayalam Song “Midukki Midukki”
Kannada Song “Nanagu Ninagu”
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
This website uses cookies.
Read More