എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

ശോഭന അവതരിപ്പിക്കുന്ന മൂന്ന് പരമ്പരകൾ സീ കേരളം ചാനലില്‍ – സുഭദ്രം, മായാമയൂരം, സീതായനം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ സീ കേരളവും ശോഭനയും

Shobana Introduces Three New Serials on Zee Keralam

പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച (ഡിസംബർ 18) മുതൽ സംപ്രേക്ഷണം ചെയ്യുന്ന ആദ്യ രണ്ട് സീരിയലുകൾ അവതരിപ്പിച്ചു കൊണ്ടാണ് ശോഭന സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നത്. തിങ്കളാഴ്ച മുതൽ യഥാക്രമം രാത്രി 7 മണിക്കും രാത്രി 9 മണിക്കും സംപ്രേഷണം ആരംഭിക്കുന്ന പരമ്പരകൾ സുഭദ്രം, മായാമയൂരം എന്നിവയാണ്.

സുഭദ്രം പറയുന്നത് ഒരു ചതിയുടെ കഥയാണ്. ഒരു നാടിന്റെ ധീരയായ റാണിയായിരുന്നു സുഭദ്ര. ഭർത്താവായ മേഘനാഥന്റെ യഥാർത്ഥ മുഖം തിരിച്ചറിയാതെ സ്വന്തം ജീവൻ ഹോമിക്കേണ്ടി വരുന്ന സുഭദ്രയുടേയും, അവളുടെ വേർപിരിയാത്ത 4 സഹോദരിമാരുടെയും അതിജീവനത്തിന്റെ കഥ കൂടിയാണ് സുഭ്രദം പറയുന്നത്.

സ്നിഷ ചന്ദ്രൻ, ജയ് ധനുഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സുഭദ്രം, സീ കേരളം ചാനലിൽ ഡിസംബർ 18ന് തുടങ്ങി തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണിക്ക് കാണാം. പുരാതന രാജഭരണകാലത്തെ കാഴ്ചകൾ അതീവ ചാരുതയോടെ അവതരിപ്പിക്കുന്നു എന്നത് ഈ പരമ്പരയുടെ എടുത്തു പറയാവുന്ന പ്രത്യേകതയാണ്. തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ കുതിര മാളികയിൽ ചിത്രീകരിക്കുന്ന ആദ്യ പരമ്പര എന്ന സവിശേഷതയും സുഭദ്രത്തിനു സ്വന്തം.

Shobana With Zee Keralam

മായാമയൂരം സീരിയല്‍

കുടുംബ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന കഥയാണ് മായാമയൂരം. ഗംഗ എന്ന നിഷ്കളങ്കയായ പെൺകുട്ടി ഭാര്യ മരിച്ച മഹേശ്വറിനെ അഗാധമായി പ്രണയിക്കുന്നു. അഞ്ചു വയസ്സുള്ള മഹേശ്വറിന്റെ മകൾ മാളു ആകട്ടെ അച്ഛനെ വല്ലാതെ വെറുക്കുന്നു. തന്റെ അമ്മയുടെ മരണത്തിന് കാരണം അച്ഛനാണെന്നാണ് ആ കുഞ്ഞുമനസ് തെറ്റിദ്ധരിച്ചിരിക്കുന്നത്. മകളുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാൻ മഹേശ്വർ ഏറെ ബുദ്ധിമുട്ടുന്നു.

ഇവരെ രണ്ടുപേരെയും ബന്ധിപ്പിക്കുന്ന ഏക കണ്ണിയാണ് ഗംഗ. മഹേശ്വറിന്റെ മരിച്ചു പോയ ഭാര്യയും മാളുവിന്റെ അമ്മയുമായ ഗൗരിയുടെ ആത്മാവ്, ഗംഗയ്ക്ക് ഒരു ചേച്ചിയുടെ സ്നേഹ സാന്നിധ്യമാകുന്നു. അരുൺ രാഘവൻ, ഗോപിക പത്മ, വിദ്യ മോഹൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന കേരളം ചാനലിൽ ഡിസംബർ 18 തുടങ്ങി തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് സംപ്രേഷണം ചെയ്യും.

സീതായനം സീരിയല്‍

വൈവിധ്യമാർന്ന വിനോദ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സീ കേരളത്തിന്റെ ഭാഗമായി ശോഭന മാറുന്നതോടെ, പുതിയ പരമ്പരകൾക്ക് മിഴിവേറുകയാണ്. കേരളത്തിലേക്ക് അനവധി ടെലിവിഷൻ ചാനലുകൾ വളരെ മുൻപ് തന്നെ എത്തിയിരുന്നെങ്കിലും അഞ്ചുവർഷം മുമ്പ് പുതു പുത്തൻ കാഴ്ചകളുമായി മലയാളികൾക്ക് മുന്നിലെത്തിയ സി കേരളം പ്രേക്ഷകർക്കായ് തുറന്നിട്ടത് മികവിന്റെ പുതിയ വാതായനങ്ങൾ ആയിരുന്നു. അഞ്ചുവർഷം കൊണ്ട് തന്നെ മലയാളിയുടെ ടെലിവിഷൻ ആസ്വാദനാനുഭവങ്ങൾക്ക് സീ കേരളം പുതിയ ചരിത്രം രചിച്ചു.

Shobana Zee Keralam Shows

സിനിമ – ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച അഭിനേത്രിയും നർത്തകിയുമായ പത്മശ്രീ ശോഭനയും കൂടി സീ കേരളം കുടുംബത്തിന്റെ ഭാഗമാകുന്നതോടെ, പുത്തൻ പരമ്പരകളും നിത്യ ജീവിതത്തിനോട് തൊട്ടു നിൽക്കുന്ന അവയിലെ സ്ത്രീ കഥാപാത്രങ്ങളും, ഇനിയും ഏറെ ആകർഷണീയവും കലാപരമായ ഔന്നത്യം പുലർത്തുന്നതുമായി മാറും എന്ന വിശ്വാസത്തിലാണ് സീ കേരളത്തിന്റെ പ്രേക്ഷകർ. ശോഭന അവതരിപ്പിക്കുന്ന മൂന്നാമത്തെ പരമ്പരയായ സീതായനവും സീ കേരളം ചാനലിൽ ഉടൻ സംപ്രേഷണം ആരംഭിക്കും.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നെപ്ട്യൂൺ; ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വല’നിലെ ആദ്യ ഗാനം പുറത്ത്

Detective Ujjwalan Movie Song വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ "ഡിറ്റക്റ്റീവ്…

14 മണിക്കൂറുകൾ ago

മദ്രാസി , സെപ്റ്റംബർ 5ന് തിയേറ്ററുകളിലേക്ക് – ശിവകാർത്തികേയൻ, ബിജു മേനോൻ

Madharasi Release Date എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ, ബിജു മേനോൻ ചിത്രം "മദ്രാസി" : സെപ്റ്റംബർ…

5 ദിവസങ്ങൾ ago

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം ‘ഹിറ്റ് 3’ യുടെ ട്രെയ്‌ലർ പുറത്ത്

HIT 3 Malayalam Trailer ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ്…

5 ദിവസങ്ങൾ ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

Dolby Dineshan Malayalam Movie ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ"…

5 ദിവസങ്ങൾ ago

ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ റിലീസ് 2025 , മെയ് 16 ന്

Detective Ujjwalan Movie Release Date വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ"…

5 ദിവസങ്ങൾ ago

മംഗളമേ മംഗളം മംഗളമേ, 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി

Mangalam Mangalame Song From 916 Kunjoottan മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ…

5 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More