എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ് ” 2025 നവംബർ 23 നു രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ റീ -ലോഡിങ് ഇവന്റിൽ നാഷണൽ അവാർഡ് ജേതാവായ പ്രശസ്ത നടി ഉർവശി മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി നിരവധി … Read more

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest

പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള അവസരം പ്രേക്ഷകർക്കായി ഒരുക്കുന്നു. തിങ്കളാഴ്‌ച മുതൽ സംപ്രേഷണം ചെയ്യുന്ന രണ്ടു പുതിയ മെഗാ പരമ്പരകളായ ‘ചെമ്പരത്തി‘,  ‘ദുർഗ്ഗ’ എന്നിവ കാണുന്നതിനിടെ, പ്രേക്ഷകർക്ക് പട്ടു സാരി മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാം. എല്ലാ ദിവസവും 10 അതിമനോഹരമായ പട്ടു സാരികൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ സീ കേരളം അവതരിപ്പിക്കുന്നത്. രണ്ട് പുതിയ മെഗാ സീരിയലുകളുടെ തുടക്കത്തോടനുബന്ധിച്ച് രൂപകൽപ്പന … Read more

ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

Zee Keralam New Serials

കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി, ദുർഗ എന്ന രണ്ട് പുതിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവരാൻ ഒരുങ്ങുന്നു. ശക്തമായ കഥപറച്ചിലിന്റെയും ഹൃദയസ്പർശിയായ വികാരങ്ങളുടെയും മിശ്രിതം വാഗ്ദാനം ചെയ്യുന്ന രണ്ടു പരമ്പരകളും അതുല്യരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവയാണ്. പ്രൈം ടൈം വിനോദത്തെ പുനർനിർവചിക്കുന്ന ആഖ്യാനങ്ങളായ ഈ പുതിയ രണ്ടു പരമ്പരകളും രണ്ടു പുത്തൻ സ്ത്രീജന്മങ്ങളുടെ കഥ പറയുന്നവയാണ്. അറിഞ്ഞിട്ടും അറിയാതെ പോകുന്ന സ്നേഹത്തിന്റെ കഥയുമായി ‘ചെമ്പരത്തി’ രാത്രി … Read more

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Avihitham On JioHotstar

വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രം അവിഹിതം ജിയോഹോട്ട്സ്റ്റാറിൽ നവംബർ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. E4 എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി.ബി.അനീഷ്, സി.വി.സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന അവിഹിതത്തിന്റെ കഥ എഴുതിയിരിക്കുന്നത് അംബരീഷ് കളത്തെറയാണ്. ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ … Read more

ജിയോസ്റ്റാറിന്റെ “മെഗാബ്ലാസ്റ്റ്” മൈജിയുടെ 20th വാർഷികാഘോഷങ്ങൾക്ക് കേരളമൊട്ടാകെ മിന്നൽ പകരുന്നു

MyG partnered with JioStar’s MegaBlast

കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം സംസ്ഥാനതല മെഗാ സെയിലിലൂടെ ആഘോഷിച്ചു. ഈ നേട്ടത്തെ കൂടുതൽ വിപുലമാക്കാനായി, മൈജി ജിയോസ്റ്റാറിന്റെ “മെഗാ ബ്ലാസ്റ്റ്” — ഇന്ത്യയിലെ ഏറ്റവും വലിയ ഏകദിന പരസ്യ കാമ്പെയ്‌നുമായി കൈകോർത്തു. ഏഷ്യാനെറ്റ് നെറ്റ്‌വർക്കിലെ മൂവീസ്, ജനറൽ എന്റർടെയിൻമെന്റ് ചാനലുകളിലാകെ സംപ്രേഷണം ചെയ്ത ഈ കാമ്പെയ്ൻ സംസ്ഥാനതലത്തിൽ വൻ ആവേശവും ചർച്ചയും സൃഷ്ടിച്ചു. മേഗാബ്ലാസ്റ്റ് ടെലിവിഷനും ഡിജിറ്റലും ഉൾപ്പെടുത്തി ഒരേ ദിവസം മുഴുവൻ ബ്രാൻഡുകൾക്ക് പ്രേക്ഷകരുടെ മുഴുവൻ … Read more

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി.

Inspection Bungalow

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് “നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കി.സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസ്സിൽ നായകനായി എത്തുന്നത് ശബരീഷ് വർമ്മയാണ്. വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്. ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽ പെടുത്താവുന്ന ചിത്രത്തിൽ ആധിയ പ്രസാദ്, ഷാജു ശ്രീധർ, … Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര അഡ്വക്കേറ്റ് അഞ്ജലി

Advocate Anjali Serial Actors

അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ് ഏഷ്യാനെറ്റിലെ പുതിയ സീരിയൽ അഡ്വക്കേറ്റ് അഞ്ജലി അവതരിപ്പിക്കുന്നത്. അഞ്ജലി ഒരു പ്രതിഭാധനയായ യുവ അഭിഭാഷകയാണ്. തന്റെ പിതാവിന് നേരെയുണ്ടായ അപകീർത്തിയും അതിലൂടെ നഷ്ടമായ ബഹുമതിയും തിരിച്ചുപിടിക്കുവാനുള്ള അഞ്ജലിയുടെ ശ്രമങ്ങളാണ് ഈ പരമ്പര പറയുന്നത് . കോടതിമുറികളിലെ പോരാട്ടങ്ങൾ, ബന്ധങ്ങളിലെ കുരുക്കുകൾ, സാമൂഹിക സമ്മർദ്ദങ്ങൾ—ഇവയെല്ലാം അവളെ പലവട്ടം തളർത്തിയിട്ടും , സത്യത്തിന്റെയും നീതിയുടെയും വഴിയിൽ നിന്നും അവൾ വ്യതിചലിക്കുന്നില്ല. കുടുംബം, ബന്ധം, വിശ്വാസം, … Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട്”

Kattathe Kilikkodu Serial Asianet

കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട് ” സംപ്രേക്ഷണം ചെയ്യുന്നു. കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ് . ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന , സ്വതന്ത്ര ചിന്തകളുള്ള പെൺകുട്ടിയാണ് നിധി. മറുവശത്ത് സുധീഷ് ഒരു ഡ്രൈവറാണ്. ലോറി ഡ്രൈവറായിരുന്ന പിതാവ് ഭാസ്കരൻ മദ്യാസക്തിയിലേക്ക് വഴുതിപ്പോയതിനെ തുടർന്ന് വീട്ടിലെ മുഴുവൻ ബാധ്യതകളും സുധീഷും സഹോദരന്മാരും വഹിക്കുന്നത്. സുബാഷ്, ഹരീഷ്, നികേഷ് എന്നീ സഹോദരന്മാരുമായി ചേർന്നുള്ള പുരുഷന്മാർ മാത്രമുള്ള ഈ … Read more

മൗനരാഗം – മലയാള ടെലിവിഷൻ ചരിത്രത്തിലെ പുതിയ അധ്യായം

6 Years of Mounaragam

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 ) വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന മന്ത്രിക സംഖ്യയിലെത്തി — ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന അഭിമാന നേട്ടം സ്വന്തമാക്കുന്നു. പ്രേക്ഷകരുടെ അകമഴിഞ്ഞ സ്‌നേഹത്തോടൊപ്പം മുന്നേറുന്ന മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും ജീവിതപ്രതിസന്ധികളും കുടുംബബന്ധങ്ങളും അതിന്റെ സവിശേഷമായ അവതരണശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി. ഇനി വരുന്ന ഓരോ എപ്പിസോഡും മൗനരാഗം തീർക്കുന്ന പുതിയ ചരിത്രങ്ങളായിരിക്കും. … Read more

ലോക ഒടിടിയിലേക്ക് , ജിയോ ഹോട്ട്സ്ടാറില്‍ 31 മുതല്‍ ചിത്രം ലഭ്യമാവും

OTT Release of Lokah Movie on JioHotstar

ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്. ലോക: ചാപ്റ്റർ 1 – ചന്ദ്ര, ഒക്ടോബർ 31 മുതൽ ഹോട്ട്സ്ടാറില്‍ മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര‘ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 31 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കാഴ്ചയുടെ ഒരു പുതിയ ലോകമാണ് ലോക പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. … Read more

“അമ്മേ മൂകാംബികേ” – സൂര്യ ടിവി പുതിയ പരമ്പര വരുന്നു: മൂകാംബിക ദേവിയുടെ ആശ്രിതയായ സൗപർണ്ണികയുടെ കഥ.

Amme Mookambike Serial

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ് മൂകാംബികയ്ക്കും പ്രാധാന്യം നൽകി പോരുന്നത്. നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ക്ഷേത്രം സന്ദർശിച്ചുപോരുന്നു. ദേവൂട്ടിയായി സൈനബും സന്ദീപായി പ്രദീഷ് ജേക്കബും വേഷമിടുന്നു. വിദ്യാമ്മയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ഗായത്രി അരുൺ ആണ്. മിനി സ്ക്രീനിൽ വലിയ ഇടവേളയ്ക്കു ശേഷം പ്രേക്ഷകരുടെ പ്രിയതാരം ഗായത്രിയുടെ മടങ്ങി വരവിന് കൂടി പരമ്പര വഴിയൊരുക്കുന്നു. അമിത് ( സുരേന്ദ്രൻ),  രോഹിത് ( രാജ് മോഹൻ … Read more