ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം. മുൻ വർഷങ്ങളിലേത് പോലെ തന്നെ, ഉടൻ പണം എ.ടി.എം, ജീവിതങ്ങൾ മാറ്റിമറിക്കുവാൻ ആരംഭിച്ച് കഴിഞ്ഞു. ആദ്യത്തെ മത്സരാർത്ഥി, അഖില മോൾ വേദിയിൽ ഏറെ കൗതുകം സൃഷ്ടിച്ചു. വീട്ടിൽ സ്വന്തമായി ടിവി പോലും ഇല്ലാതിരുന്ന അഖിലക്ക്, ഉടൻ പണവും, മത്സര രീതികളും തീർത്തും അപരിചിതമായിരുന്നു. എന്നിരുന്നാലും, അഖില മോൾ മത്സരിച്ച് നേടിയത് 3 ലക്ഷം രൂപയാണ്!
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 നാണ് മഴവിൽ മനോരമയിൽ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ചെയുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ ജയറാമിനൊപ്പം ചേർന്ന്, അത്യന്തം രസകരമായ രീതിയിലാണ് അഖില മോൾ മത്സരിച്ചത്. മത്സരശേഷം ജയറാം തന്നെ അഖില മോൾക്ക് ടിവി സമ്മാനമായി നൽകി! തൻ്റെ പ്രിയ താരത്തിൽ നിന്ന് തന്നെ താൻ സ്വപ്‌നം കണ്ട സമ്മാനം നേടാൻ കഴിഞ്ഞതിൻ്റെ ആവേശം അഖില മോളിൽ നിറഞ്ഞ് നിന്നു.
ചെറുപ്രായത്തിനിടയിൽ തന്നെ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് അഖില മോൾ ഇവിടെ വരെയെത്തിയത്. ഡാൻസും, പാട്ടും, അഭിനയവും എല്ലാം വശമുള്ള മിടുക്കിയായ അഖില മോൾക്ക്, ഉടൻ പണത്തിൽ നിന്നും ലഭിക്കുന്ന തുക കൊണ്ട്, ആൻഡ്രോയിഡ് ഫോൺ വാങ്ങണമെന്നും, ഭർത്താവിന് സ്വന്തമായി ബിസിനസ് ചെയ്യാൻ സഹായിക്കണമെന്നും, വീട് പണി പൂർത്തിയാക്കണമെന്നും ആഗ്രഹമുണ്ട്.
ഉടൻ പണം എന്നും നിലകൊള്ളുന്നത്, സാധാരണക്കാരായ മലയാളികളുടെ സ്വപ്‌നങ്ങൾക്ക് വേണ്ടിയാണ്. ഏത് ബുദ്ധിമുട്ടിലും പ്രത്യാശ പകരുവാൻ ഉടൻ പണം എ.ടി. എമ്മിന് സാധിച്ചിട്ടുണ്ട്.
മനോരമ മാക്സിലൂടെ പ്രേക്ഷകര്‍ക്കും, ടിവി മത്സരാര്‍ത്ഥിയുടെ ഒപ്പം തന്നെ അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തി, മത്സരാര്‍ത്ഥി നേടുന്ന അതേ തുക തന്നെ സമ്മാനമായി നേടാനുള്ള അവസരവും ഉടൻ പണമൊരുക്കുന്നു.
മനോരമമാക്‌സ് ഡൗൺലോഡ് ചെയ്ത്, ഉടൻ പണം ബാനറിൽ ക്ലിക്ക് ചെയ്‌ത്, ലോഗിൻ ചെയ്‌ത്, വിശദ വിവരങ്ങൾ പൂരിപ്പിച്ച്, ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഉടൻ പണത്തിന്റെ ഭാഗമായി കളിച്ച് തുടങ്ങാം.
വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി…
ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ…
മലയാള സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിലൂടെ തന്നെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കാനായി മഴവിൽ മനോരമ മറക്കാതെ കാണുക. മഴവിൽ മനോരമ ചാനലില്‍ മഴവിൽ…
ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം പവി കെയർടേക്കർ ഓണ്‍ലൈന്‍ സ്ട്രീമിംഗ് മനോരമ മാക്‌സ് മലയാളം ഓടിടി…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7…
This website uses cookies.
Read More