
മലയാളികളുടെ ഹൃദയത്തിൽ ചുവടുറപ്പിച്ച ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസൺ 7, അതിന്റെ മെഗാ ലോഞ്ച് എപ്പിസോഡിലും തുടര്‍ന്നുള്ള റെഗുലർ എപ്പിസോഡിലും റെക്കോർഡ് റേറ്റിംഗുകളോടെ ചരിത്രം കുറിച്ചു.
നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ സീസൺ, 15.3 റേറ്റിംഗ് (മെഗാ ലോഞ്ച് എപ്പിസോഡ്) ഉം , 11.4 റേറ്റിംഗ് (റെഗുലർ എപ്പിസോഡ്) ഉം നേടി (Source: BARC, 15+ U, Week 31, HD+SD), മുൻ സീസണുകളെ പിന്നിലാക്കി ടിവി റേറ്റിംഗുകളിൽ മുന്നേറ്റം തുടരുകയാണ്.
”ഏഴിന്റെ പണി” എന്ന ടാഗ് ലൈനില്‍ തന്നെ പ്രകടമാണ് ഈ സീസണിന്റെ വ്യത്യസ്തത. പാരമ്പര്യ ഘടനയില്‍ നിന്ന് വിട്ട്, പുതിയ തന്ത്രപരമായ കളികളും, മാറ്റം കൊണ്ടുവരുന്ന ടാസ്‌ക്കുകളും, പ്രതികരണത്തിന് അർഹമായ മത്സരാര്‍ത്ഥികളും ഈ സീസണിന്റെ ശക്തികളാണ്.
പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് രൂപകല്‍പ്പന ചെയ്‍ത പുതിയ ഫോർമാറ്റ്, ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിലൂടെയും ശക്തമായ മത്സരത്തിലൂടെയും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു.
കഠിനതയും ബുദ്ധിപൂരിതതയും കൂടിയ ടാസ്‌കുകള്‍, ഉയർന്ന നിലവാരമുള്ള മത്സരതലം, തന്ത്രങ്ങളും വികാരങ്ങളും കലർന്ന കഥാനിരപ്പ് – ഇതെല്ലാം ചേർന്ന് ബിഗ് ബോസ് മലയാളം സീസൺ 7-ന് അതുല്യമായൊരു യാഥാർത്ഥ്യ റിയാലിറ്റി അനുഭവമായി മാറ്റുന്നു.
തന്ത്രവും, വികാരവും, വിനോദവും ഇഴകിച്ചേര്‍ന്ന ത്രില്ലിംഗ് യാത്ര ബിഗ് ബോസ് മലയാളം സീസണ്‍ 7 – ”ഏഴിന്റെ പണി”, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:30 നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00ന് ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്നു .കൂടാതെ,ജിയോ ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും സംപ്രേക്ഷണം ലഭ്യമാകും