അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി ” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ
വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല,റിയാസ് ഖാൻ, മേഘനാദൻ,അജ്മൽ നിയാസ്,കിച്ചു, ഗോകുലൻ , അബിൻജോൺ,രേഖനീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽനാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. എ കെ സന്തോഷ് തിരക്കഥ സംഭാഷണമെഴുതുന്നു.
എസ് രമേശൻ നായർ,ബി കെ ഹരിനാരായണൻ, ഡോക്ടർ മധു വാസുദേവൻ,ബിബി എൽദോസ് ബി എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിതാര,മധു ബാലകൃഷ്ണൻ,ഫോർ മ്യൂസിക്സ് എന്നിവർ സംഗീതം പകരുന്നു.
കഥ-വിവേക് വടശ്ശേരി,ഷഹീം കൊച്ചന്നൂർ, എഡിറ്റിംഗ്-ലിജോ പോൾ , പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, ആർട്ട്-ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം-സോബിൻ ജോസഫ്, സ്റ്റിൽസ്-നൗഷാദ് കണ്ണൂർ,സന്തോഷ് കുട്ടീസ്,ആക്ഷൻ-റൺ രവി,ബിജിഎം-പ്രകാശ് അലക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി ഷൈജു, ഹരീഷ് തൈക്കേപ്പാട്ട്, സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സൗണ്ട് റിക്കോർഡിസ്റ്റ്-വിഷ്ണു രാജ്, പ്രൊഡക്ഷൻ ഇൻ ചാർജ്ജ്-റിനി അനിൽകുമാർ
പി ആർ ഒ-എ എസ് ദിനേശ്.