മധു മൊഴി , മഹാനടൻ മധുവിന്റെ നവതിയാഘോഷം ഏഷ്യാനെറ്റിൽ ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Septemberഏഷ്യാനെറ്റ്‌
Advertisements

മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയാഘോഷം ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .

Asianet Celebrate Madhu 90 Birthday
Asianet Celebrate Madhu 90 Birthday

നടൻ , നിർമ്മാതാവ് , സംവിധായകൻ തുടങ്ങി മലയാളസിനിമയിൽ ആറു പതിറ്റാണ്ടുകൾ പിന്നിട്ട മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് ഏഷ്യാനെറ്റും ട്രിവാൻഡ്രം ഫിലിം ഫ്രാറ്റേണിറ്റിയും ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഇവന്റ് ” മധു മൊഴി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

മധു@90

മധുവിനെ ആദരിക്കുന്ന ചടങ്ങാണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. തുടർന്ന് ചലച്ചിത്രതാരങ്ങളും പ്രശസ്ത ഗായകരും മധുവിന്റെ ചിത്രങ്ങളിൽ നിന്നുള്ള പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീതവിരുന്നുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. മോഹൻലാൽ , ബിജു മേനോൻ , ഇന്ദ്രജിത് , സിദ്ദിഖ് , കെ എസ് ചിത്ര , എം ജി ശ്രീകുമാർ , മധു ബാലകൃഷ്ണൻ , നജിം അർഷാദ് , അഫ്സൽ , രാജലക്ഷ്മി , ഗായത്രി , കൃഷ്ണപ്രഭ തുടങ്ങി നിരവധിപേർ ഈ സംഗീതവിരുന്നിൽ അണിനിരന്നു.

Advertisements
മധു മൊഴി
Madhu Mozhi on Asianet

മധു മൊഴി

കൂടാതെ ചലച്ചിത്രരംഗത്തെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ , ഷാജി എൻ കരുൺ , പ്രിയദർശൻ , സത്യൻ അന്തിക്കാട് , ജനാർദ്ദനൻ , ദിലീപ് , മണിയൻ പിള്ള രാജു , മേനക , അംബിക , ജലജ , രാഘവൻ , സുധീർ കരമന , ഇടവേള ബാബു , സീമ , ശ്രീലത നമ്പൂതിരി , സാഗ അപ്പച്ചൻ തുടങ്ങി സിനിമ സാംസ്കാരികമേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

ഏഷ്യാനെറ്റിൽ ” മധുമൊഴി ” ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 11 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *