ഏഷ്യാനെറ്റ് പ്രീമിയര്‍ മൂവി തൃശൂർ പൂരം – 5 ഏപ്രിൽ രാത്രി 7.00 മണിക്ക്
ഉള്ളടക്കം

രതീഷ് വേഗ തിരക്കഥയും, സംഗീത സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ മലയാളം ആക്ഷൻ ത്രില്ലർ ചലച്ചിത്രത്തിന്റെ ആദ്യ മിനി സ്ക്രീന്‍ പ്രദര്‍ശനമൊരുക്കുകയാണ് ഏഷ്യാനെറ്റ്. സാൾട്ട് മാംഗോ ട്രീയിലൂടെ ശ്രദ്ധിക്കപ്പെട്ട രാജേഷ് മോഹൻ സംവിധാനം ചെയ്ത തൃശൂർ പൂരം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിര്‍മ്മിച്ചിരിക്കുന്നു. പുള്ള് ഗിരിയെന്ന കേന്ദ്രകഥാപാത്രത്തെ ജയസൂര്യ അവതരിപ്പിച്ച ചിത്രത്തില്‍ സ്വാതി റെഡ്ഡി, മുരുകൻ, മണിക്കുട്ടൻ, സാബുമോൻ അബ്ദുസമദ് , ശ്രീജിത്ത് രവി, വിജയ് ബാബു, ബിനോയ് നമ്പോല, മല്ലിക സുകുമാരൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.
അഭിനേതാക്കള്‍
സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന സിനിമയാണിത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രതീഷ് വേഗ തന്നെ സംഗീതവും നൽകിയിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിനോടൊപ്പമുള്ള ജയസൂര്യയുടെ നാലാമത്തെ ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇതിന്റെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം നേടിയ ഏഷ്യനെറ്റ് മലയാള പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അതിന്റെ പ്രീമിയര്‍ ഷോ ഒരുക്കുകയാണ്.
മമ്മൂട്ടി നായകനായ ചരിത്ര സിനിമ മാമാങ്കം ആണ് ചാനല്‍ ഉടന്‍ പ്രീമിയര്‍ ചെയ്യുന്ന മറ്റൊരു സിനിമ. നിരവധി പുതിയ സിനിമകളുടെ സംപ്രേക്ഷ അവകാശം നേടിയ ഏഷ്യാനെറ്റ് ചാനല്‍ റേറ്റിങ്ങില്‍ ഒന്നാമതായി നിലകൊള്ളുകയാണ്.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍
