തീര്‍പ്പ് സിനിമയുടെ ഓടിടി റിലീസ് – ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു

സെപ്തബംര്‍ 30ന് തീര്‍പ്പ് സിനിമ ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിംഗ് തുടങ്ങുന്നു

Theerppu Movie Streaming on Disney+Hotstar
Theerppu Movie Streaming on Disney+Hotstar

പൃഥ്വിരാജ്-മുരളി ഗോപി- രതീഷ് അമ്പാട്ട് ടീമിന്റെ തീര്‍പ്പ് ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.ഏറെ പ്രേക്ഷക പ്രശസ്തി നേടിയ കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളിഗോപിയും ഒന്നിച്ച തീര്‍പ്പ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലൂടെ സെപ്തബംര്‍ 30ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നു.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, സിദ്ദിക്ക്, ഇഷാ തല്‍വാര്‍ തുടങ്ങി വന്‍താരനിര അണിനരന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. മുരളി ഗോപി രചന നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സുനില്‍ കെ.എസ്. ആണ് ക്യാമറ.

കഥ

നാല് ബാല്യകാല സുഹൃത്തുക്കളുടെ കൂടിക്കാഴ്ചയും തുടര്‍ന്നു നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ചിത്രത്തിനാധാരം. ഒരു രാത്രിയില്‍ നടക്കുന്ന തീര്‍ത്തും അപ്രതിക്ഷിത സംഭവങ്ങളും, നാലുപേരുടെയും ഭൂതകാലം അതുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നുമാണ് തീര്‍പ്പ് പറയുന്നത്.

Guruvayoor Ambalanadayil Disney+Hotstar
Guruvayoor Ambalanadayil Disney+Hotstar

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment