നെക്സ്റ്റ് ടോപ് ആങ്കർ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾക്കും അവസരം! നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Septemberമലയാളം ഓടിടി റിലീസ്
Advertisements

മനോരമമാക്സ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ടോപ്പ് ആങ്കര്‍ ഓഡിഷനിൽ പങ്കെടുക്കാം

The Next Top Anchor ManoramaMax
The Next Top Anchor ManoramaMax

അവതരണം ഒരു പാഷൻ ആയി കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങളാകാം അടുത്ത നെക്സ്റ്റ് ടോപ് ആങ്കർ! നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം ! എന്ത് കൊണ്ട് ഒരു അവതാരകൻ/അവതാരിക ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി വിശദീകരിക്കുന്ന 2 മിനിറ്റിൽ കവിയാത്ത വീഡിയോയും ഒപ്പം മൂന്ന് ഫോട്ടോസും കൂടെ മനോരമമാക്‌സിൽ അപ്‌ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ മനോരമമാക്സ് ആപ്പ് അല്ലെങ്കിൽ https://www.manoramamax.com

Advertisements

മനോരമമാക്സ് ടോപ്പ് ആങ്കര്‍ ഓഡിഷനിൽ പങ്കെടുക്കുവാൻ നിങ്ങൾ ചെയ്യേണ്ടത്

1. എന്ത് കൊണ്ട് നിങ്ങൾ ഒരു ആങ്കര്‍ ആകുവാൻ ആഗ്രഹിക്കുന്നു എന്ന് രസകരമായി
വിശദീകരിക്കുന്ന 2 മിനിറ്റിൽ കവിയാത്ത വീഡിയോ അപ്‌ലോഡ് ചെയ്യുക
2. നിങ്ങളുടെ 3 ഫോട്ടോസ് അപ്‌ലോഡ് ചെയ്യുക (Close up + Mid + Long)

നെക്സ്റ്റ് ടോപ് ആങ്കർ – നിബന്ധനകൾ

അപേക്ഷകരുടെ പ്രായപരിധി: 18 – 25

മലയാള ഭാഷ ഭംഗിയായി സംസാരിക്കുവാനുള്ള കഴിവ്

അപേക്ഷകൾ അയക്കുവാനുള്ള അവസാന തീയതി – ഒക്ടോബർ 15

50 MB യിൽ താഴെ ഫയൽ സൈസുള്ള .mp4 ഫോർമാറ്റിലുള്ള വീഡിയോ ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.

വീഡിയോ ദൈർഘ്യം 2 മിനിറ്റ് കവിയരുത്.

വീഡിയോയിൽ പശ്ചാത്തല സംഗീതം ഉപയോഗിക്കരുത്.

വീഡിയോയിൽ യാതൊരുവിധ എഡിറ്റിങ്ങും നടത്തുവാൻ പാടുള്ളതല്ല.

അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോസിന്റെ ഫയൽ സൈസ്, ഒരു ചിത്രത്തിന് 1 MB യിൽ താഴെ ആയിരിക്കണം.

രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം മാത്രം വീഡിയോ/ ഫോട്ടോസ് എന്നിവ അപ്‌ലോഡ് ചെയ്യുക.

രജിസ്ട്രേഷൻ സമയത്ത് തന്നെ അപ്‌ലോഡ് ചെയ്യുവാനുള്ള വീഡിയോ/ ഫോട്ടോസ് തയ്യാറാക്കി വയ്ക്കുക.

The Next Top Anchor Auditions
The Next Top Anchor Auditions
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *