പെറ്റ് ഡിറ്റക്ടീവിലെ തരളിത യാമം ഗാനം പുറത്ത്

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും

Lyrics Of Tharalitha Yaamam Song
Lyrics Of Tharalitha Yaamam Song

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ “തരളിത യാമം”എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ്മയാണ്. സുരൂർ മുസ്തഫയും ശ്രുതി ശിവദാസും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകൻ ആനന്ദ് സി ചന്ദ്രൻ ആണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയേറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ്.

ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന തീം സോങ്, “തേരാ പാരാ ഓടിക്കോ” എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനം എന്നിവയും സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ കാരക്റ്റർ പോസ്റ്ററിനും വലിയ ശ്രദ്ധയാണ് ലഭിച്ചത്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ ഓരോ പ്രമോഷണൽ കണ്ടൻ്റുകളും സൂചിപ്പിക്കുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങൾ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.

New Movie Songs

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. ചിത്രം ഉടനെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി,പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment