സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടനടി പുനഃസ്ഥാപിക്കാൻ ടിഡിഎസ്എടി, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് നിർദേശം നൽകി

Advertisements
TDSAT directs KCCl to restore Star channels
TDSAT directs KCCl to restore Star channels

ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യുണൽ (TDSAT) 24 മണിക്കൂറിനുള്ളിൽ സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടൻ പുനഃസ്ഥാപിക്കാൻ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് (KCCL) നിർദ്ദേശം നൽകി. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ വിതരണക്കാരായ കെസിസിഎൽ, സ്റ്റാർ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ടെലിവിഷൻ ചാനലുകളുടെ സിഗ്നലുകൾ പെട്ടെന്ന് നിർത്തലാക്കിയിരുന്നു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും,സ്റ്റാർ സ്പോർട്സിന്റെയും , മറ്റ് ചാനലുകളുടെയും സിഗ്നലുകൾ വീണ്ടും സജീവമാക്കാൻ KCCL വിസമ്മതിച്ചു. തൽഫലമായി, KCCL സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ നിർത്തലാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സ്റ്റാർ ഇന്ത്യ TDSAT-ന് മുമ്പാകെ ഒരു ഹർജി സമർപ്പിച്ചിരുന്നു, അത് ചൊവ്വാഴ്ച ഹിയറിംഗിനായി ലിസ്റ്റ് ചെയ്തു.സ്റ്റാർ ഇന്ത്യയ്‌ക്കോ വരിക്കാർക്കോ കെസിസിഎൽ ഒരു അറിയിപ്പും നൽകിയിട്ടില്ലെന്ന് സ്റ്റാർ ഇന്ത്യയുടെ അഭിഭാഷകൻ ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഉണ്ടായത് .

Advertisements
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment