സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ ലൈവ് ഏഷ്യാനെറ്റിൽ – ജൂൺ 19 വൈകുന്നേരം 6 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneഏഷ്യാനെറ്റ്‌
Advertisements

ഏഷ്യാനെറ്റ്‌ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ

സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ
Star Singer Season 8 Grand Finale on Asianet

പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 19 ഞാറാഴ്ച വൈകുന്നേരം 6 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് അഖിൽ ദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്ണൻ , കൃതിക എസ് , മിലൻ ജോയ് , വിഷ്ണുപ്രിയ രമേശ് , റിതു കൃഷ്ണ എന്നിവരാണ് .

സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗറിൻ്റെ എട്ടാമത് സീസണിൽ റിതു കൃഷ്ണ വിജയിയായി.

Advertisements

ഫൈനലിസ്റ്റ്

സ്റ്റാർ സിംഗര്‍ സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായി എത്തിയത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര , ഗായകരായ ജി വേണുഗോപാൽ , മഞ്ജരി , സംഗീതസംവിധായകരായ ശരത് സി, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ സമ്മാനമാണ് .

Ritu Krishna Winner of Star Singer Season 8
Ritu Krishna Winner of Star Singer Season 8

വിജയികള്‍

സ്റ്റാർ സിംഗര്‍ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേക്ഷകർക്ക് സംഗീതവിരുന്ന് ഒരുക്കുന്നതിനുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ ഈ വേദിയിൽ എത്തുന്നു . സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ജൂൺ 19 ഞാറാഴ്ച വൈകുന്നേരം 6 മുതൽ സംപ്രേക്ഷണം ചെയ്യുന്നു .

ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം
ഏഷ്യാനെറ്റ്‌ സീരിയലുകളുടെ സംപ്രേക്ഷണ സമയം
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *