ഉപ്പും മുളകും 2 ഫ്ലവേര്‍സ് ചാനലില്‍ ജൂണ്‍ 13 മുതല്‍ ആരംഭിക്കുന്നു – മലയാളം സിറ്റ് കോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഫ്ലവേര്‍സ് ടിവി
Advertisements

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് ഉപ്പും മുളകും 2

ജനപ്രിയ വിനോദ പരിപാടി ഉപ്പും മുളകും ഒരിടവേളയ്ക്ക് ശേഷം ഫ്ലവേര്‍സ് ചാനലില്‍ മടങ്ങിയെത്തുന്നു. ഉപ്പും മുളകും 2 ജൂണ്‍ 13 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 07:30 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു. ആര്‍ ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന മലയാളം സിറ്റ് കോം എഴുതിയത് സുരേഷ് ബാബുവാണ്. സീതപ്പെണ്ണ് സീരിയല്‍ ഇപ്പോള്‍ 06:30 മണിക്കാണ് ഫ്ലവേര്‍സ് സംപ്രേക്ഷണം ചെയ്യുന്നത്. ചക്കപ്പഴം , നന്ദനം, ഫ്‌ളവേഴ്‌സ് ഒരു കോടി, ടോപ് സിംഗർ സീസൺ 3, സ്റ്റാർ മാജിക് എന്നിവയാണ് ഫ്‌ളവേഴ്‌സ് സംപ്രേക്ഷണം ചെയ്യുന്ന നിലവിലെ പ്രോഗ്രാമുകൾ.

ഉപ്പും മുളകും 2 ഫ്ലവേര്‍സ് ടിവി
Every Monday to Friday at 07:30 P:M – Uppum Mulakum Season 2

അഭിനേതാക്കള്‍

ബിജു സോപാനം (ബാലു), നിഷ സാരംഗ് (നീലിമ), ഋഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽ സാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഉപ്പും മുളകും അഭിനേതാക്കള്‍ അടുത്തിടെ സീ കേരളം ചാനലിനായി എരിവും പുളിയും എന്ന പരമ്പരക്കായി ഒത്തു ചേര്‍ന്നിരുന്നു, ഉപ്പും മുളകും നേടിയ ജനപ്രീതി നേടാന്‍ പക്ഷെ ഈ പരിപാടിയ്ക്കായില്ല.

Advertisements

സംവിധാനം – ആർ ഉണ്ണികൃഷ്ണൻ
ക്രിയേറ്റീവ് ഹെഡ് – അനിൽ അയിരൂർ
രചന – സുരേഷ് ബാബു
ക്യാമറ – മിഥുൻ മുരളീധരൻ – അനൂപ് കാട്ടാക്കട
എഡിറ്റർ – അഭിലാഷ് എലിക്കാട്ടൂർ

ഷോUppum Mulakum Season 2 –  ഉപ്പും മുളകും സീസൺ 2
ചാനൽഫ്ലവേഴ്സ് ടി വി
ഇറക്കുന്ന ദിവസംജൂൺ 13
ടെലികാസ്റ്റ് സമയംഎല്ലാ തിങ്കൾ മുതൽ വെള്ളി വരെ 07:30 P:M
ഓൺലൈൻ സ്ട്രീമിംഗ്https://www.youtube.com/c/FlowersComedy
ടിആര്‍പ്പി
സ്റ്റാർ കാസ്റ്റ്
നടൻറോള്‍
ബിജു സോപാനംബാലചന്ദ്രൻ തമ്പി
നിഷാ സാരംഗ്നീലിമ ബാലചന്ദ്രൻ തമ്പി
ഋഷി എസ് കുമാർവിഷ്ണു ബാലചന്ദ്രൻ തമ്പി
ജൂഹി റുസ്തഗിലക്ഷ്മി സിദ്ധാർത്ഥ്
അൽ സാബിത്ത്കേശവൻ ബാലചന്ദ്രൻ തമ്പി
ശിവാനി മേനോൻശിവാനി ബാലചന്ദ്രൻ തമ്പി
ബേബി അമേയപാർവതി ബാലചന്ദ്രൻ തമ്പി

ഷെഡ്യൂള്‍

ആരംഭ സമയംഅവസാന സമയംപരിപാടി
06:00 പി:എം06:30 പി:എംചക്കപ്പഴം
06:30 പി:എം07:00 പി:എംസീതപ്പെണ്ണ്
07:00 പി:എം07:30 പി:എംനന്ദനം
07:30 പി:എം08:00 പി:എംഉപ്പും മുളകും
08:00 പി:എം09:00 പി:എംഫ്ലവേഴ്സ് ടോപ് സിംഗർ 2
09:00 പി:എം10:00 പി:എംഫ്ലവേഴ്സ് ഒരു കോടി
10:00 പി:എം00:00 എ:എംഉപ്പും മുളകും
Uppum Mulakum Season 2
Uppum Mulakum Season 2

ഉപ്പും മുളകും 2ന്റെ ഓൺലൈൻ എപ്പിസോഡുകൾ  എവിടെ കാണാൻ കഴിയും ?

ഫ്‌ളവേഴ്‌സ് ടിവി കോമഡി യൂട്യൂബ് ചാനൽ ഷോയുടെ പൂർണ്ണ എപ്പിസോഡ് അപ്‌ലോഡ്‌ ചെയ്യുന്നതാണ്‌ , മുൻ എപ്പിസോഡുകൾ, ഇന്നത്തെ വീഡിയോകൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

ഉപ്പും മുളകും 2ന്റെ ടെലികാസ്റ്റ് സമയം ?

ജൂൺ 13-ന് ആരംഭിക്കുന്ന, ഉപ്പും മുളകും 2 ഷോ ഫ്രഷ് എപ്പിസോഡുകൾ എല്ലാ തിങ്കൾ മുതൽ വെള്ളി വരെ 07:30 P:M മുതൽ 08:00 P:M വരെ സംപ്രേക്ഷണം ചെയ്യും.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *