സ്റ്റാർ നൈറ്റ് വിത്ത് മാവേലി – ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവൻറ് സ്റ്റാർ നൈറ്റ് വിത്ത് മാവേലി

സ്റ്റാർ നൈറ്റ് വിത്ത് മാവേലി
Mega Stage Event Star Night with Maveli To Enthrall Audiences on Asianet

ഓണാഘോഷങ്ങൾക്ക് തിരികൊളുത്തികൊണ്ട്, പ്രേക്ഷകരെ ആസ്വാദനത്തിന്റെ വിസ്മയലോകത്തേക്ക് കൊണ്ടുപോകാൻ മെഗാ സ്റ്റേജ് എവെന്റ്റ് “സ്റ്റാർ നൈറ്റ് വിത്ത് മാവേലി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.മാവേലിയുടെ വാസസ്ഥലമായ പാതാളത്തിൽ നടക്കുന്ന കലാപരിപാടികളായാണ് ഈ ഷോ ഒരുക്കിയിരിക്കുന്നത്.

ഓണം പരിപാടികള്‍

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പരകളിലെ പ്രമുഖതാരങ്ങൾ അവതരിപ്പിക്കുന്ന ഡാൻസും പാട്ടും ഹാസ്യവുമൊക്കെ ചേർന്ന വിവിധപരിപാടികൾ പ്രേക്ഷകക്ക് ഒരു പുത്തൻ അനുഭവമായിരിക്കും. കൂടാതെ ഈ ഷോയ്ക്ക് കൂടുതൽ ശോഭചാർത്തികൊണ്ട് പ്രശസ്തചലച്ചിത്രതാരങ്ങളായ ലെനയും അർജ്ജുൻ അശോകും വേദിയിൽ എത്തുന്നു.

ചലച്ചിത്രതാരം നോബി മാവേലിയായും ബിഗ് ബോസ്സ് ഫെയിം റനീഷ രാജ്ഞിയായും കുട്ടി അഖിൽ മന്ത്രിയായും ഈ ഷോയിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നു.മെഗാ സ്റ്റേജ് ഇവൻറ് “സ്റ്റാർ നൈറ്റ് വിത്ത് മാവേലി ” ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .

Star Night With Maveli Online
Star Night With Maveli Online

Leave a Comment