സ്റ്റാൻഡ് അപ്പ് – മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ

മിനിസ്‌ക്രീനിൽ ആദ്യമായ് മലയാള ചലച്ചിത്രം സ്റ്റാൻഡ് അപ്പ് -16 മാര്‍ച്ച് 5 മണിക്ക് ഏഷ്യാനെറ്റിൽ

സ്റ്റാൻഡ് അപ്പ്
stand up movie malayalam

നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍

, 15 മാര്‍ച്ച് വൈകുന്നേരം 5.00 മണിക്ക് സ്റ്റാൻഡ് അപ്പ് സംപ്രേക്ഷണം ചെയ്യും. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് ശേഷം നിമിഷ സജയൻ നായികയായെത്തുന്ന സിനിമയാണിത് .

Stand up malayalam movie premiering on asainet channel, 15th March at 5.00 P.M Starring Rajisha Vijayan, Nimisha Sajayan , Arjun Asokan, Venkitesh, Sajitha Madathil , Jolly Chirayath etc.

Oolu Movie Premier Asianet
Oolu Movie Premier Asianet

അപ്ഡേറ്റ് – ഈ ചിത്രത്തിന്റെ പ്രീമിയര്‍ മൂവിസ് ചാനലില്‍ ഉണ്ടായില്ല, ഏഷ്യാനെറ്റ്‌ തന്നെ ടെലികാസ്റ്റ് ചെയ്യും എന്നറിയുന്നു.

പിന്നണിയില്‍

മാൻഹോളിന് ശേഷം സംവിധായിക വിധു വിൻസൻ്റ് ഒരുക്കുന്ന ചിത്ത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. അര്‍ജ്ജുന്‍ അശോകന്‍, സീമ, സേതുലക്ഷ്മി, വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.

stand up malayalam movie telecast time
stand up malayalam movie telecast time

ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു നിര്‍മിച്ച സിനിമയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ഏഷ്യാനെറ്റ്‌  ചാനലില്‍ കൂടി അതിന്‍റെ പ്രീമിയര്‍ ഷോ ചെയ്യുകയാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമ ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ട്ടിച്ചില്ല. മലയാളത്തില്‍ ആദ്യമായി സ്റ്റാന്‍ഡ് അപ്പ് കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment