സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ , ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ സംപ്രേഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ്

27 Years of Vidyasagar
27 Years of Vidyasagar

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” 2024 ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

സ്റ്റാർ സിങ്ങർ റീ -ലോഞ്ച് ഇവന്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് സംഗീതയാത്രയുടെ 27 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തെ ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു . ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ ഗാനങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകൾ ആണ്.

Kunchacko Boban at SS 9 Relaunch Event
Kunchacko Boban at SS 9 Relaunch Event

വിദ്യാസാഗർ at 27

ഈ ആഘോഷരാവിൽവച്ച് കുഞ്ചാക്കോ ബോബനും അനഘയും അടുത്തിടെ പുറത്തിറങ്ങിയ അവരുടെ സിനിമ ” ഗ്ര്ര്ർ ” യെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുന്നു . കൂടാതെ, നടി പാർവതി തിരുവോത്ത് അവരുടെ പുതിയ സിനിമ “ഉള്ളൊഴുക്ക്” സംബന്ധിച്ച അനുഭവങ്ങൾ പങ്കുവയ്ക്കും.

സ്റ്റാർ സിംഗർ സീസൺ 9“-ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും . കൂടാതെ, ഈ സീസണിലെ മികച്ച 10 മത്സരാർത്ഥികളുടെ ചടുലമായ നൃത്ത പ്രകടനങ്ങൾ, സ്കിറ്റുകൾ, ആകർഷകമായ ഗാനങ്ങൾ എന്നിവയാൽ വേദി സജീവമാകും.

Parvathy Thiruvothu at Star Singer Season 9 Re-launch Event
Parvathy Thiruvothu at SS Relaunch Event

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment