അല്ലിയാമ്പല്‍ സീരിയല്‍ 200 എപ്പിസോഡുകള്‍ വിജയകരമായി സീ കേരളം ചാനലില്‍ പിന്നിട്ടു

200 എപ്പിസോഡുകള്‍ പിന്നിട്ട് അല്ലിയാമ്പല്‍

കൊച്ചി: സീ കേരളം സംപ്രേഷണം ചെയ്യുന്ന, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന സീരിയല്‍ അല്ലിയാമ്പല്‍ 200 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് ഈ ജനപ്രിയ സീരിയലിന്റെ ഇതിവൃത്തം. 2018 നവംബര്‍ 26ന് സംപ്രേഷണം ആരംഭിച്ച സീരിയല്‍ ജൂലൈ 24നാണ് 200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയത്. പല്ലവി ഗൗഡ (അല്ലി), ജയ് ധനുഷ് (ദേവന്‍), കീര്‍ത്തി (ആര്‍ച്ച), ഷാനവാസ് (ശ്രീരാം) എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍.

അല്ലിയാമ്പല്‍
സീ ചാനല്‍ സീരിയല്‍ അല്ലിയാമ്പല്‍

തെലുഗു സീരിയല്‍ രംഗത്തെ മുഖ്യധാര അഭിനേതാക്കളില്‍ ഒരാളായ പല്ലവി ഗൗഡ അല്ലിയാമ്പലിലൂടെ മലയാളികളുടെ മിനിസ്‌ക്രീനിലെ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്. പല്ലവിയുടെ ആദ്യ മലയാളം സീരിയലാണ് അല്ലിയാമ്പല്‍. വളരെ ചുരുങ്ങിയ കാലയളവില്‍ മലയാളി മനസ്സുകളില്‍ ഇടം നേടാന്‍ സാധിച്ചതില്‍ വളരെ സന്തുഷ്ടയാണെന്ന് പല്ലവി ഗൗഡ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും അവര്‍ നന്ദി പറഞ്ഞു.

ഷിജു അരൂര്‍ സംവിധാനം ചെയ്യുന്ന സീരിയല്‍ ആലപ്പുഴ ജില്ലയിലാണ് ചിത്രീകരിക്കുന്നത്. വിദ്യാസമ്പന്നയും തുറന്ന ചിന്താഗതിക്കാരിയുമായ അധ്യാപികയായ അല്ലിക്ക് നിരക്ഷരനായ ദേവനോട് തോന്നുന്ന അടുപ്പത്തിന്റെ കഥയാണ് അല്ലിയാമ്പല്‍ പറയുന്നത്.

zee keralam neeyum njanum serial promo posters
നീയും ഞാനും മലയാളം ടെലിവിഷന്‍ പരമ്പര

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment