ബാലാമണി സീരിയല്‍ മഴവില്‍ മനോരമ ചാനലില്‍ – തിങ്കള്‍ മുതല്‍ വെള്ളിവരെ വൈകുന്നേരം 7.00 മണിക്ക്

ഷെയര്‍ ചെയ്യാം

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരമ്പര ബാലാമണി

ബാലാമണി മഴവില്‍ മനോരമ സീരിയല്‍
Serial Balamani

പെയ്തൊഴിയും നേരം എന്ന പ്രശസ്ത മലയാളം നോവലിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് മഴവില്‍ മനോരമ ചാനല്‍ പുതുതായി ആരംഭിക്കുന്ന ബാലാമണി സീരിയല്‍. പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്. ഈ സീരിയലിലെ പ്രധാന നടിയാണ് വിനയ പ്രസാദ് സുമംഗലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ മൂന്ന് ആൺമക്കളെയും (അരവിന്ദ്, ആനന്ദ്, അനന്ദു) അവരുടെ ഭാര്യമാരെയും ചുറ്റിപ്പറ്റിയാണ് സീരിയലിന്റെ കഥ വികസിക്കുന്നത്. ടൈറ്റിൽ റോളിൽ പരിണയം സീരിയലിലൂടെ പ്രശസ്തയായ ദേവിക നമ്പ്യാർ വേഷമിടുന്നു.

കാസ്റ്റ് ആന്‍ഡ്‌ ക്രൂ

സംവിധായകൻ – ഗിരീഷ് കോന്നി
കഥ: മായദേവി
നിർമ്മാണം: പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ്
ഛായാഗ്രഹണം: കൃഷ്ണ കോടനാട്

വിനയ പ്രസാദ്, ദേവിക നമ്പ്യാർ, ആദിത്യൻ ജയൻ, വിജയ്, ഗിരിധർ, അലന്റീന, ലിഷോയ്, സൗപാർണ്ണിക, ജയകൃഷ്ണൻ, പ്രിയ മോഹൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയകുമാരി, നവീൻ അറയ്ക്കൽ, സീമ ജി നായര്‍ , ഡിമ്പിള്‍ റോസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 380 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പര വിജയകരമായി അവസാനിപ്പിച്ചു, ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂടൂബ് ചാനൽ , മനോരമ മാക്സ് ആപ്പ് തുടങ്ങിയവയില്‍ ലഭ്യമാണ്.

ചാനലിന്റെ പ്രൈം ടൈം പരിപാടികള്‍

06.00 പി.എം – മിട്ടായ്.കോം
06.30 പി.എം – മഹാ ശക്തിമാൻ ഹനുമാൻ
07.00 പി.എം – ഭാഗ്യ ജാതകം
07.30 പി.എം – ഇളയവള്‍ ഗായത്രി
08.00 പി.എം – ഭ്രമണം
08.30 പി.എം – സ്ത്രീപദം
09.00 പി.എം – തട്ടീം മുട്ടീം
09.30 പി.എം – തകർപ്പൻ കോമഡി

മനോരമ മാക്സ് ആപ്പ്
മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു