ഗുലുമാൽ നൂറിന്റെ നിറവിൽ – ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സൂര്യാ ടിവിയില്‍

ഏപ്രിൽ പതിമൂന്നിനു ഗുലുമാൽ നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു

Surya TV Gulumal Show
Surya TV Gulumal Show

രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി  .കഴിഞ്ഞ മുപ്പത്തി അഞ്ചു എപ്പിസോഡുകളിലായി മലയാളത്തിലെ നടിമാരെ ലക്ഷ്യമിട്ടാണ് ഗുലുമാലിന്റെ കാമറ ചലിക്കുന്നത്. വ്യക്തമായ നിരിക്ഷണത്തിന് ഒടുവിൽ കെണിയിൽ ആര്ട്ടിസ്ടുകളെപെടുത്തുന്ന പുതുമ നിറഞ്ഞ കാഴ്ചകൾ ആണ് ഓരോ എപ്പിസോഡും സമ്മാനിക്കുന്നത് .

Surya TV Jodi Number One Show
Surya TV Jodi Number One Show

മലയാളം ഒളിക്യാമറ പരിപാടികള്‍

ശ്വേത മേനോൻ ,ഷംന കാസിം ,ശരണ്യ മോഹൻ ,അംബിക മോഹൻ , സംഗീത മോഹൻ ,നീന കുറുപ്പ് ,ഗായത്രി ,സിന്ധു ജോയി , രശ്മി ബോബൻ ,തുടങ്ങിയവരാണ് ഗുലു മാൽ കെണിയിൽ പെട്ട പ്രമുഖ താരങ്ങൾ . ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ ആവിഷ്കാരം നിർവഹിക്കുന്നത് പ്രദീപ്‌ മരുതത്തൂർ ആണ് .ഫ്രാൻസിസ് സേവ്യർ ,സാബു പ്ലാങ്കുവിള ,എന്നിവർ ആണ് അവതാരകർ. ഏപ്രിൽ പതിമൂന്നിനു ആണ് നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത് .

Surya TV Gold Contest
Surya TV Gold Contest

Leave a Comment