“അമ്മേ മൂകാംബികേ” – സൂര്യ ടിവി പുതിയ പരമ്പര വരുന്നു: മൂകാംബിക ദേവിയുടെ ആശ്രിതയായ സൗപർണ്ണികയുടെ കഥ.

Amme Mookambike Serial
Amme Mookambike Serial

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ് മൂകാംബികയ്ക്കും പ്രാധാന്യം നൽകി പോരുന്നത്. നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ക്ഷേത്രം സന്ദർശിച്ചുപോരുന്നു.

ദേവൂട്ടിയായി സൈനബും സന്ദീപായി പ്രദീഷ് ജേക്കബും വേഷമിടുന്നു. വിദ്യാമ്മയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ഗായത്രി അരുൺ ആണ്. മിനി സ്ക്രീനിൽ വലിയ ഇടവേളയ്ക്കു ശേഷം പ്രേക്ഷകരുടെ പ്രിയതാരം ഗായത്രിയുടെ മടങ്ങി വരവിന് കൂടി പരമ്പര വഴിയൊരുക്കുന്നു. അമിത് ( സുരേന്ദ്രൻ),  രോഹിത് ( രാജ് മോഹൻ തമ്പി), ഡിനി ഡാനിയേൽ (ശ്രീകല), രശ്മി ബോബൻ (ഇന്ദുമതി), ഐശ്വര്യവാര്യർ (കാർത്ത്യായനി) തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. പ്രശസ്ത ചലച്ചിത്ര താരം ശാന്തികൃഷ്ണ അതിഥി വേഷത്തിലുമെത്തുന്നു. സംവിധാനം: മഞ്ജു ധർമൻ. രചന: പ്രശാന്ത് മിത്രൻ. നിർമ്മാണം: കൃഷ്ണൻ സേതു കുമാർ, മൂവി മിൽ

മൂകാംബിക ദേവിയുടെ ആശ്രിതയും ഭക്തയുമായ സൗപർണ്ണിക എന്ന പെൺകുട്ടിയുടെ കഥയാണ് “അമ്മേ മൂകാംബികേ” എന്ന പുതിയ സൂര്യ ടിവി പരമ്പരയുടെ പ്രമേയം. ബാല്യത്തിൽത്തന്നെ അവളെ മാതാപിതാക്കൾ  മൂകാംബിക ക്ഷേത്രനടയിൽ ഉപേക്ഷിച്ചു പോയതാണ്. ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരനെ അജ്ഞാതനായ ഒരാൾ വന്ന് എടുത്തു കൊണ്ടുപോകുന്നത് എതിർത്തെങ്കിലും അവളെ അയാൾ പുഴയിലേക്ക് തള്ളിയിട്ട് കടന്നുകളഞ്ഞു. സൗപർണ്ണിക നദിക്കരയിൽ ബോധമറ്റു കിടന്ന അവളെ സുരേന്ദ്രൻ എന്ന് പേരുള്ള കൊല്ലൂർ നിവാസിയായ ഒരു മലയാളി എടുത്തു വളർത്തി.

നദിക്കരയിൽ നിന്നു കിട്ടുമ്പോൾ അവൾക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. വീണു പരിക്കേറ്റ് ഒരു കാലിന് ചെറിയ വൈകല്യവും. സൗപർണ്ണികയിൽ നിന്നു കിട്ടിയ അവൾക്ക് സുരേന്ദ്രൻ്റെ മാതാവ് കാർത്ത്യായനി സൗപർണ്ണികയെന്ന് പേര് നൽകി. അടുപ്പമുള്ളവരെല്ലാം അവളെ പിന്നീട് ദേവൂട്ടിയെന്ന് വിളിച്ചു പോന്നു. നഷ്ടപ്പെട്ട തൻ്റെ കുഞ്ഞനുജനെയെങ്കിലും കണ്ടുകിട്ടാതെ മൂകാംബിക ക്ഷേത്രത്തിനുള്ളിൽ കയറുകയില്ലെന്ന് അവൾ ശപഥമെടുത്തു. വളർന്നപ്പോൾ ക്ഷേത്രനടയിൽ സൂരേന്ദ്രൻ്റെ പൂജാസ്റ്റോറിനോടു ചേർന്ന് ഒരു പൂക്കട അവൾ ആരംഭിച്ചു.

എന്നും ദേവിയ്ക്ക് ചാർത്താനുള്ള മാല ക്ഷേത്രനടയിലെത്തി സമർപ്പിക്കും. അനുജനെ തിരികെ കിട്ടണേയെന്ന പ്രാർത്ഥനയോടെ സൗപർണ്ണക നദിയിൽ ദിനവും ആരതി നടത്തും. ദേവൂട്ടി മറ്റുള്ളവർക്ക് വേണ്ടി നടത്തുന്ന ഏത് പ്രാർത്ഥനയും ദേവി കേൾക്കും എന്ന് ആളുകൾ അനുഭവം കൊണ്ട് പറയാറുണ്ട്. ദേവൂട്ടിയെ കരുതലോടെ ചേർത്തു പിടിക്കുന്ന, അവൾക്കേറ്റവും പ്രിയപ്പെട്ട വിദ്യാമ്മ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകയാണ്. പ്രേക്ഷകർക്ക് ദേവി തന്നെയാണ് വിദ്യാമ്മ എന്ന് തിരിച്ചറിയാൻ കഴിയുംവിധമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവിചാരിതമായി ദേവൂട്ടിയുടെ ജീവിതത്തിലേയ്ക്ക് സന്ദീപ് എന്ന ഒരു ചെറുപ്പക്കാരൻ കടന്നു വരുന്നു. ദേവൂട്ടിയുടെ ജീവിതത്തിൽ തുടർന്നു വരുന്ന സംഭവമുഹൂർത്തങ്ങളിലൂടെയാണ് പരമ്പര പുരോഗമിക്കുന്നത്.

Amme Mookambike Serial Cast
Amme Mookambike Serial Cast
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment