പ്രണയവര്‍ണ്ണങ്ങള്‍ സീരിയല്‍ സീ കേരളം ചാനലില്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കുന്നു

തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് ഏഴ് മണിക്ക് – സീരിയല്‍ പ്രണയവര്‍ണ്ണങ്ങള്‍

പ്രണയവര്‍ണ്ണങ്ങള്‍ സീരിയല്‍ സീ കേരളം
Pranayavarnangal Serial Zee Kerala

ഫാഷന്റെ നിറപ്പകിട്ടാര്‍ന്ന വര്‍ണലോകത്ത് നടക്കുന്ന ഒരു അപൂര്‍വ പ്രണയ കഥയുമായി പുതിയ പരമ്പര ‘പ്രണയവര്‍ണ്ണങ്ങള്‍’ ഇന്ന് മുതല്‍ ജനപ്രിയ വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്തു തുടങ്ങും. തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് ഏഴ് മണിക്കാണ് പ്രണയവര്‍ണ്ണങ്ങള്‍ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിലെത്തുക. പരമ്പരയുടെ വരവറിയിച്ച് ചാനല്‍ സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പുറത്തു വിട്ട പ്രൊമോ പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായിരുന്നു.

കഥ

Pranayavarnangal Online Episodes
Pranayavarnangal Online Episodes

പ്രമുഖ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സിദ്ധാര്‍ത്ഥും ഈ രംഗത്ത് സ്വന്തമായി ഒരിടം വെട്ടിപ്പിടിക്കാന്‍ പരിശ്രമിക്കുന്ന സ്ഥിരോത്സാഹിയും വര്‍ണാഭമായ സ്വപ്‌നങ്ങളുമുള്ള അപര്‍ണയ്ക്കുമിടയില്‍ മൊട്ടിടുന്ന പ്രണയകഥയാണ് ഈ പരമ്പര പറയുന്നത്. ഒരിടവേളയ്ക്കു ശേഷം കിടിലന്‍ ലുക്കില്‍ മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്ന റിച്ചാര്‍ഡ് ജോസ് ആണ് സെലിബ്രിറ്റി ഡിസൈനര്‍ സിദ്ധാര്‍ത്ഥിന്റെ വേഷത്തില്‍ എത്തുന്നത്. ഈ വരവിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ലഭിച്ചു. യുവതാരം സ്വാതി നിത്യാനന്ദ് ആണ് നായിക അപര്‍ണയുടെ വേഷം ചെയ്യുന്നത്.

അഭിനേതാക്കള്‍

ഫാഷന്‍ രംഗത്ത് അറിയപ്പെടുന്ന ഒരു ഡിസൈര്‍ ആകണം എന്ന ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണ് അപര്‍ണ. മലയാളത്തില്‍ ഏറ്റവും യുവത്വമുള്ള വിനോദ ചാനലായ സീ കേരളം ഓണത്തിന് അവതരിപ്പിച്ച പ്രത്യേക പരിപാടിയായ മഞ്ജുഭാവങ്ങളിലാണ് പ്രണയവര്‍ണങ്ങളുടെ വരവ് ആദ്യമായി പ്രഖ്യാപിച്ചത്. ഫാഷന്‍ ലോകത്ത് അപര്‍ണയുടേയും സിദ്ധാര്‍ത്ഥിന്റേയും വര്‍ണപ്പകിട്ടാര്‍ന്ന പ്രണയം മൊട്ടിടുകയും വളരുകയും ചെയ്യുന്ന മനോഹര ദൃശ്യങ്ങളാണ് ഈ പരമ്പരയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *