മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട ചാനലായ സീ കേരളം പുതുമയുള്ള ടെലിവിഷൻ പാരമ്പരകളുമായി ജനഹൃദയം കീഴടക്കുകയാണ്. അഭിമന്യുവിൻെറയും സംയുക്തയുടെയും ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന പൂക്കാലം വരവായി പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുകയാണിപ്പോൾ.
ആദ്യ കാഴ്ച മുതൽ വിദ്വേഷത്തിൻെറ മുള്ളമ്പുമായി പരസ്പരം പോരടിക്കുകയും പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വരികയും ശേഷം പരസ്പരം മനസ്സിലാക്കുകയും പ്രണയത്തിലാവുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് പൂക്കാലം വരവായി അവതരിപ്പിക്കുന്നത്. മൃദുല വിജയിയും അരുൺ ജി രാഘവനുമാണ് കേന്ദ്രകഥാപാത്രങ്ങളായ അഭിമന്യുവും സംയുക്തയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. 2019 ജൂലൈ ഒന്നിനാണ് പൂക്കാലം വരവായി ആദ്യപ്രദർശനത്തിനെത്തിയത്. അന്നുമുതൽ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പൂക്കാലംവരവായി.
രസകരമായ കഥയും കഥാപാത്രങ്ങളുമാണ് ഈ സീരിയലിന്റെ പ്രധാന ആകർഷണങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി മിക്കപ്പോഴും സംവദിക്കുന്നവരാണ് അരുണും മൃദുലയും. പരമ്പര 500 ൻെറ നിറവിൽ എത്തി നിൽക്കുമ്പോൾ പ്രേക്ഷകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് അരുണും മൃദുലയും പരമ്പരയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നായകൻെറയും നായികയുടെയും ചിത്രം പ്രിന്റ് ചെയ്ത കേക്ക് മുറിക്കുന്ന ചടങ്ങിൻെറ ഒരു ഹ്രസ്വ വീഡിയോ മൃദുല പങ്കുവച്ചിട്ടുണ്ട്. പരസ്പരം മധുരം പങ്കുവയ്ക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
സീ കേരളത്തിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം ആറുമണിക്ക് ടെലികാസ്റ്റ് ചെയുന്ന പൂക്കാലംവരവായി പരമ്പരയിൽ ആരതി സോജൻ, നിരഞ്ജൻ ശ്രീനാഥ്, സോണിയ ബൈജു, രേഖ രതീഷ്, മനീഷ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More