കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വാൾട്ട് ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഏഴ് കോടി രൂപയുടെ സമ്മതപത്രം വാൾട്ട്ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് കെ മാധവൻ , മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആദ്യ ഘട്ടത്തേക്കാൾ മാരകമായി തുടരുന്ന ഈ സാഹചര്യത്തിൽ , ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ നിർണായക ആരോഗ്യസംരക്ഷണ സാമഗ്രികളും ഉപകരണങ്ങളും മുൻഗണക്രമത്തിൽ എത്തിക്കുന്നതിനുവേണ്ടി ഈ തുക വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് കെ മാധവൻ അഭ്യർത്ഥിച്ചു . കേരളത്തിൽ ജനപ്രീതിയിൽ വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുനിൽക്കുന്ന ഏഷ്യാനെറ്റ്, വാൾട്ട്ഡിസ്നി കമ്പനി ആൻഡ് സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ് .
ഇതിനുമുൻപ് മഹാപ്രളയങ്ങളാൽ കേരള ജനത ഒന്നടങ്കം വിറങ്ങലിച്ചു നിന്നപ്പോഴും ഏഷ്യാനെറ്റ് സഹായഹസ്തവുമായിയെത്തി. ഇതിനെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു കോടി രൂപയും നവകേരള നിധിയിലേക്ക് ആറുകോടി രൂപയും സംഭാവന ചെയ്തു .
2026-ലെ മലയാളം സീരീസുകളുടെ പട്ടികയുമായി ജിയോഹോട്ട്‌സ്റ്റാർ - ഫാർമ, കേരള ക്രൈം ഫയൽസ് – സീസൺ 3, കസിൻസ് &…
Anali Web Series കൂടത്തായി കേസ് വെബ് സീരീസാകുന്നു; ലിയോണ ലിഷോയ് നായിക; മിഥുൻ മാനുവൽ തോമസിന്റെ അണലി വരുന്നു…
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
This website uses cookies.
Read More