പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Novemberഓടിടി റിലീസ്

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് – പേരില്ലൂർ പ്രീമിയർ ലീഗ്

പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും മാസ്റ്റർപീസിനും ശേഷം Hotstar Specials ൻ്റെ പുതിയ സീരീസായ പേരില്ലൂർ പ്രീമിയർ ലീഗ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസ്നി + ഹോട്ട്‌സ്റ്റാർ പുറത്തിറക്കി. പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ഠിക്കുകയാണ് പേരില്ലൂർ പ്രീമിയർ ലീഗ്.

Perilloor Premier League Web Series Malayalam
Perilloor Premier League Web Series Malayalam

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത് .നിഖിലാ വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്ഗീസ് തുടങ്ങീ നിരവധി ജനപ്രിയ താരങ്ങൾ ഈ സീരിസിൽ അണിനിരക്കുന്നു.

E4 Entertainment ബാനറിന്റെ കീഴിൽ മുകേഷ് ആർ .മേത്തയും സി വി സാരഥിയും ചേർന്ന് നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിൻറെ രചന നിര്വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്.ഭവൻ ശ്രീകുമാർ എഡിറ്റിംഗും , അനൂപ് വി ശൈലജയും അമീലും ചേർന്ന് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *