എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


പൊയ്യാമൊഴി ഓടിടി റിലീസ് , മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Poyyamozhi OTT Release Date and Platform Name

ഏറ്റവും പുതിയ ഓടിടി റിലീസുകള്‍ അറിയാം – പൊയ്യാമൊഴി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി മനോരമ മാക്സിൽ ജാഫർ ഇടുക്കി,നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത “പൊയ്യാമൊഴി” സെപ്റ്റംബർ പതിനൊന്നിന് മനോരമ മാക്സിലൂടെ പ്രദർശനത്തിനെത്തുന്നു. നിഗൂഢ വനത്തിലൂടെ യഥാർത്ഥ മനുഷ്യരായി മാറുന്ന ഇരയും വേട്ടക്കാരനും നടത്തുന്ന ഒരു യാത്രയാണ് “പൊയ്യാമൊഴി “.ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിർവ്വഹിക്കുന്നു. ശരത് … Read more

” കമ്മട്ടം ” മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു

Kammattam on ZEE5 Malayalam

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു.ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ പ്രേക്ഷകരെ ശക്തമായി പിടിച്ചിരുത്തുകയാണ്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്‌. മലയാളത്തിലെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരു കുറ്റഅന്വേഷണ ത്രില്ലറായ കമ്മട്ടം എങ്ങും മികച്ച അഭിപ്രായം ആണ് വന്നുകൊണ്ട് ഇരിക്കുന്നത്. ZEE5യുടെ ആദ്യത്തെ മലയാളം ഒർജിനൽ എന്ന നിലയിൽ ഈ സീരീസ് ഏറെ പ്രേക്ഷകശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. തൃശ്ശൂരിനെ ഞെട്ടിച്ച … Read more

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ സെപ്റ്റംബർ 5 മുതൽ

Kammattam on ZEE5 Malayalam

തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ വെബ് സീരീസ് കമ്മട്ടം സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് … Read more

ക്യാംപസ് ത്രില്ലർ ചിത്രം “താൾ” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

Thaal On Prime Video

രാജാസാഗർ സംവിധാനം ചെയ്ത അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ ചിത്രം താൾ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രം താൾ ഓ റ്റി റ്റി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു. താളിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു കോളേജിൽ രണ്ട് കാലഘട്ടങ്ങളിൽ … Read more

ഏഷ്യാനെറ്റ് ഒരുക്കുന്ന വിസ്മയകരമായ ഓണം വിനോദ വിരുന്ന്

Onam on Asianet Channel

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റ്, ഈ ഓണത്തെ അതുല്യമായ വിനോദോത്സവമാക്കി മാറ്റാനൊരുങ്ങുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ലോക ടെലിവിഷൻ പ്രീമിയറുകൾ, പ്രത്യേക ഓണ ടെലിഫിലിമുകൾ, സംഗീത വിരുന്നുകൾ, കോമഡി സ്കിറ്റുകൾ, പാചക പരിപാടികൾ, ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ പ്രത്യേക എപ്പിസോഡുകൾ, ഏറെ പ്രതീക്ഷയുള്ള കേരള വടംവലി ലീഗ് എന്നിവയടങ്ങിയ സമ്പന്നമായ പരിപാടികളുടെ നിരയാണ് ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നത്. ഉത്രാടം ദിനം (സെപ്റ്റംബർ 4) രാവിലെ 8 മണിക്ക് പരമ്പരാഗത ഓണ വിഭവങ്ങളുടെ രുചികൾ സമ്മാനിക്കുന്ന ഓണരുചി … Read more

ഓണത്തിന് ” പൂപ്പാട്ട് ” ഒരുക്കി ഏഷ്യാനെറ്റ്

Pooppattu Asianet for Onam

ഈ വർഷം മറക്കാനാവാത്തൊരു കളറോണം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ജസ്റ്റിൻ വർഗീസ്- രമ്യാ നംബീശൻ എന്നിവരുമായി ചേർന്ന് ലോകത്തിലെ ആദ്യത്തെ ഓണപ്പൂപ്പാട്ട് അവതരിപ്പിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി , ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കി ഒരു മനോഹരഗാനം സൃഷ്ടിച്ചിരിക്കുന്നു. സ്വന്തം പറമ്പിലെ പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കിയിരുന്ന പഴയ ഓണകാലത്തെ ഇത് ഓർമ്മപ്പെടുത്തുന്നു. നമ്മുടെ പൂർവികർ ഓരോ പൂവും ഓരോ പ്രത്യേക കാരണത്താലാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാൽ കാലക്രമത്തിൽ ആ അറിവ് പലതും നഷ്ടപ്പെട്ടു. … Read more

ഫാർമ ഉടൻ വരുന്നു ജിയോഹോട്ട്സ്റ്റാറിൽ , നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ്

Pharma Web Series

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ് ഈ വെബ് സീരിസ്. ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ , Moviee Mill – ൻ്റ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് നിർമ്മിച്ചിരിക്കുന്നത് . കെ.പി. വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, … Read more

റേറ്റിംഗിൽ ചരിത്രമായി ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7

TRP rating of Bigg Boss Malayalam Season 7

മലയാളികളുടെ ഹൃദയത്തിൽ ചുവടുറപ്പിച്ച ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസൺ 7, അതിന്റെ മെഗാ ലോഞ്ച് എപ്പിസോഡിലും തുടര്‍ന്നുള്ള റെഗുലർ എപ്പിസോഡിലും റെക്കോർഡ് റേറ്റിംഗുകളോടെ ചരിത്രം കുറിച്ചു. നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ സീസൺ, 15.3 റേറ്റിംഗ് (മെഗാ ലോഞ്ച് എപ്പിസോഡ്) ഉം , 11.4 റേറ്റിംഗ് (റെഗുലർ എപ്പിസോഡ്) ഉം നേടി (Source: BARC, 15+ U, Week 31, HD+SD), മുൻ സീസണുകളെ പിന്നിലാക്കി ടിവി റേറ്റിംഗുകളിൽ മുന്നേറ്റം … Read more

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് മെഗാ ലോഞ്ച് എപ്പിസോഡ് , ആഗസ്റ്റ് 3 , രാത്രി 7 മണിക്ക്

Bigg Boss Malayalam Season 7 Telecast Time of Asianet

ഏഴിന്റെ പണി”യുമായി ബിഗ് ബോസ് മലയാളം സീസൺ 7 ഏഷ്യാനെറ്റിൽ ഏഷ്യാനെറ്റ്‌ ബിഗ് ബോസ് മലയാളം സീസൺ 7 സംപ്രേക്ഷണം ആരംഭിക്കുന്നു നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തുന്ന, മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. “ഏഴിന്റെ പണി” എന്ന ശക്തമായ ടാഗ് ലൈനോടുകൂടി എത്തുന്ന ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7 – ന്റെ ഗ്രാൻഡ് മെഗാ ലോഞ്ച് എപ്പിസോഡ് ആഗസ്റ്റ് 3 , ഞായറാഴ്ച … Read more

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

Teaser of Bigg Boss Malayalam Season 7

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ടീസർ പുറത്തിറങ്ങി. ടീസർ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ടീസറിൽ സൂപ്പർതാരം മോഹൻലാൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന കറുത്ത മുണ്ടും ഷർട്ടുമണിഞ്ഞ് സ്റ്റൈലിഷായ ഒരു “മാസ് ലുക്കിൽ” എത്തുന്നു. ഏഷ്യാനെറ്റിൽ ഉടൻ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന പുതിയ സീസണിന്റെ സൂചനകൾ നൽകുന്ന ടീസർ, ആവേശകരവും പ്രവചനാതീതവുമായ ഒരു യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. ടാസ്ക്കുകളിലും മത്സരങ്ങളിലും … Read more

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

Mazha Thorum Munpe Malayalam TV Serial

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ – എല്ലാ ദിവസവും രാത്രി 7 മണിക്ക്, ജൂലൈ 7 മുതല്‍ ഏഷ്യാനെറ്റ് ഏറ്റവും പുതിയ ഹൃദയസ്പർശിയായ കുടുംബ പരമ്പരയായ “മഴ തോരും മുൻപേ” ജൂലൈ 7 മുതൽ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നു. എല്ലാ ദിവസവും രാത്രി 7 മണിക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി ജീവിതം നയിക്കുന്ന യുവതിയായ അലീനയുടെ ഹൃദയസ്പർശിയായ കഥയാണ് … Read more