ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്.
ലോക: ചാപ്റ്റർ 1 – ചന്ദ്ര, ഒക്ടോബർ 31 മുതൽ ഹോട്ട്സ്ടാറില്‍
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര‘ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 31 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കാഴ്ചയുടെ ഒരു പുതിയ ലോകമാണ് ലോക പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്ന് തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണാണ്. ലോകയുടെ നിർമ്മാണം വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർ വുമൺ ചിത്രം എന്ന നിലയിൽ പുറത്തിറങ്ങിയ ലോക കേരളത്തിലെ ഇന്നോളമുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.
കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായ ചന്ദ്രയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നസ്‌ലിൻ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്.
Lokah Chapter 1 Chandra on JioHotstar is Available to stream in seven languages, including Malayalam, Tamil, Telugu, Kannada, Hindi, Marathi, and Bengali.
ജേക്സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നിമിഷ് രവിയും എഡിറ്റിംഗ് ചമൻ ചാക്കോയുമാണ്.
ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്.



