വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രം അവിഹിതം ജിയോഹോട്ട്സ്റ്റാറിൽ നവംബർ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. E4 എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി.ബി.അനീഷ്, സി.വി.സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന അവിഹിതത്തിന്റെ കഥ എഴുതിയിരിക്കുന്നത് അംബരീഷ് കളത്തെറയാണ്.
ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.
സമൂഹത്തിലെ കപട സദാചാരബോധത്തെ കൃത്യമായി വരച്ചു കാട്ടുന്ന ചിത്രമാണ് അവിഹിതം. കാഞ്ഞങ്ങാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന ചിത്രം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.ശ്രീരാജ് രവീന്ദ്രനും രമേശ് മാത്യൂസും ഛായാഗ്രാഹകരായ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സനത്ത് ശിവരാജാണ്. സംഗീതം ശ്രീരാഗ് സജി.
നവംബർ 14 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘അവിഹിതം’ സ്ട്രീം ചെയ്യുന്നത്. ഒരു ചെറുചിരിയോടെ കാണാം.



