കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും

ഷെയര്‍ ചെയ്യാം

മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ – കോവിഡ് കരുതല്‍ സന്ദേശവുമായി സീരിയല്‍ താരങ്ങള്‍

കോവിഡ് കരുതല്‍ സന്ദേശം
Covid Awareness drive Zee Keralam

കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ കേരളം താരങ്ങളിപ്പോൾ. ലോക്ഡൗണ്‍ കാരണം സീരിയല്‍ ചിത്രീകരണങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ഇടവേളയിലും മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലെ താരങ്ങള്‍ ഇഷ്ടപ്രേക്ഷകരുടെ കാര്യത്തില്‍ പ്രത്യേക കരുതലുമായി രംഗത്തു വന്നിരിക്കുകയാണ്.

‘മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ’ എന്ന സന്ദേശവുമായാണ് സീ കേരളം ചാനലിലെ ജനപ്രിയ സീരിയല്‍ താരങ്ങള്‍ എത്തിയിരിക്കുന്നത്. മഹാമാരി കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കുക, വീട്ടില്‍ എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കുക എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ സാഹചര്യത്തിലും കുടുംബ പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പും പ്രതീക്ഷകളും നല്‍കാന്‍ ചാനല്‍ മറന്നില്ല. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ പ്രതിസന്ധി ഘട്ടത്തേയും നമുക്ക് അതിജീവിക്കാമെന്ന പ്രതീക്ഷയും സീ കേരളം പ്രേക്ഷകര്‍ക്ക് നല്‍കുന്നു.

സീ കേരളം ചാനൽ എല്ലായ്‌പ്പോഴും സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ തങ്ങളുടെ കടമ നിർവഹിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് . പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പൂക്കാലം വരവായി, മനംപോലെ മംഗല്യം, കാര്‍ത്തികദീപം, മിസ്സിസ് ഹിറ്റ്‌ലര്‍, നീയും ഞാനും, ചെമ്പരത്തി എന്നീ ജനപ്രിയ സീരിയലുകളിലെ ഇഷ്ട താരങ്ങളാണ് ചെറുവിഡിയോകളിലൂടെ ഈ സന്ദേശവുമായി എത്തിയിരിക്കുന്നത്. താര കല്യാൺ, വിവേക് ഗോപൻ, യദു കൃഷ്‌ണൻ, നിരഞ്ജൻ, മീര, ശരൺ പുതുമന എന്നിവരടക്കമുള്ള താരങ്ങളുടെ ഈ ബോധവത്കരണ വിഡിയോകള്‍ ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു