ചതുർമുഖം സിനിമയുടെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ

സീ കേരളം – മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം ഓഗസ്റ്റ് 15 രാത്രി 7 മണിക്ക്

ചതുർമുഖം
WTP Movie Chathur Mugham

മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര് ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ ഹൊറർ ശൈലി നമുക്കു പരിചയപ്പെടുത്തുന്ന ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇന്നു മുതൽ, കൃഷ്ണൻകുട്ടി പണി തുടങ്ങി, വൂൾഫ്, ഓപ്പറേഷൻ ജാവ എന്നീ ഹിറ്റ് ചിത്രങ്ങളുടെ ആദ്യ ടെലിവിഷൻ ടെലികാസ്റ്റിനു ശേഷമെത്തുന്ന ചതുർമുഖവും കുടുംബപ്രേക്ഷകരെ പ്രീതിപ്പെടുത്തുമെന്നുറപ്പാണ്.

അഭിനേതാക്കള്‍

മഞ്ജു വാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന കഥാപാത്രം എന്തിനും ഏതിനും മൊബൈലിനെ ആശ്രയിക്കുന്ന ഇന്നത്തെ യുവത്വത്തിന്റെ പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന ആന്റണിയും തേജസ്വിനിയും ബിസിനസ് പങ്കാളികളാണ്. ഫോൺ നഷ്ടപ്പെട്ട തേജസ്വിനി കുറച്ചുകാലത്തേക്ക് വിലകുറഞ്ഞൊരു മൊബൈൽ ഓൺലൈനിൽ വാങ്ങുന്നു. ആ ഫോൺ തേജസ്വിനിയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരുടെ പ്രിയനടി മഞ്ജു വാര്യർ വ്യത്യസ്തമായ ഈ കഥാപാത്രത്തിന് മാസ്മരികപ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്.

മലയാളം പ്രീമിയര്‍ സിനിമകള്‍

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരോടൊപ്പം മികച്ച ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.സണ്ണിവെയ്ൻ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ് എന്നിവർ ഇക്കൂട്ടത്തിലുൾപ്പെടുന്നു. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസുമായി ചേർന്ന് ജിസ്സ് ടോംസും ജസ്റ്റിൻ തോമസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വർണ്ണാഭമായൊരു ഓണാഘോഷത്തിന്റെ മുന്നോടിയായി, വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ രാത്രി 7 മണിക്ക് സീ കേരളം ചാനലിൽ ചിത്രം പ്രദർശനത്തിനെത്തും.

സീ മലയാളം ചാനല്‍ ലോഗോ
സീ മലയാളം ചാനല്‍

Leave a Comment