ഏഷ്യാനെറ്റ് ഒരുക്കുന്ന വിസ്മയകരമായ ഓണം വിനോദ വിരുന്ന്

Onam on Asianet Channel
Onam on Asianet Channel

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റ്, ഈ ഓണത്തെ അതുല്യമായ വിനോദോത്സവമാക്കി മാറ്റാനൊരുങ്ങുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ലോക ടെലിവിഷൻ പ്രീമിയറുകൾ, പ്രത്യേക ഓണ ടെലിഫിലിമുകൾ, സംഗീത വിരുന്നുകൾ, കോമഡി സ്കിറ്റുകൾ, പാചക പരിപാടികൾ, ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ പ്രത്യേക എപ്പിസോഡുകൾ, ഏറെ പ്രതീക്ഷയുള്ള കേരള വടംവലി ലീഗ് എന്നിവയടങ്ങിയ സമ്പന്നമായ പരിപാടികളുടെ നിരയാണ് ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നത്.

ഉത്രാടം ദിനം (സെപ്റ്റംബർ 4) രാവിലെ 8 മണിക്ക് പരമ്പരാഗത ഓണ വിഭവങ്ങളുടെ രുചികൾ സമ്മാനിക്കുന്ന ഓണരുചി മേളം & ഓണക്കലവറയോടെ ആഘോഷങ്ങൾ തുടങ്ങും. രാവിലെ 9 മണിക്ക് സൈജു കുറുപ്പ്, തൻവി റാം, ദിലീഷ് പോത്തൻ എന്നിവർ അഭിനയിക്കുന്ന കുടുംബചിത്രമായ അഭിലാഷം സംപ്രേഷണം ചെയ്യും. 12 മണിക്ക് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പൊളിറ്റിക്കൽ ത്രില്ലെർ എംപുരാൻ സംപ്രേക്ഷണം ചെയ്യുന്നു. വൈകുന്നേരം 3.30ന് ഹിറ്റായ കോമഡി ചിത്രം പടക്കളവും 6.30ന് മാവേലി കോട്ടാരം എന്ന പ്രത്യേക ടെലിഫിലിമും സംപ്രേഷണം ചെയ്യും. ദക്ഷിണേന്ത്യയിൽ ആദ്യമായി, പ്രിയപ്പെട്ട സീരിയൽ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മെഗാ സിനിമാറ്റിക് അവതാരമാണിത്. രാത്രി 9.30ന് ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡും പ്രേക്ഷകരെ കാത്തിരിക്കുന്നു.

തിരുവോണം ദിനം (സെപ്റ്റംബർ 5) ഏഷ്യാനെറ്റ് വീണ്ടും സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കുന്നു. രാവിലെ 9 മണിക്ക് ബേസിൽ ജോസഫ്, ലിജോമോൾ എന്നിവർ അഭിനയിക്കുന്ന കുടുംബചിത്രം പൊൻമാൻ പ്രദർശിപ്പിക്കും. 12 മണിക്ക് അർജുൻ അശോകൻ, മഹിമാ നംബ്യാർ, മാത്യു, കലാഭവൻ ഷാജോൺ എന്നിവർ അഭിനയിച്ച ” ബ്രോമൻസ്” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ പ്രേക്ഷകരെ ആവേശഭരിതരാക്കും. 3 മണിക്ക് ദിലീപ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ അഭിനയിച്ച ” പ്രിൻസ് & ഫാമിലി ” യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ സംപ്രേഷണം ചെയ്യും. 6 മണിക്ക് എവർഗ്രീൻ താരങ്ങളായ മോഹൻലാൽ, ശോഭന, എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ” തുടരും” ന്റെ ഗ്രാൻഡ് പ്രീമിയർ പ്രേക്ഷകർക്ക് മുന്നിൽ എത്തും. രാത്രി 9.30ന് ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ ഓണം സ്പെഷ്യൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്യുന്നു

ഈ പ്രത്യേക സിനിമാ പ്രീമിയറുകളും വിപുലമായ ഓണ പരിപാടികളും ഒന്നിച്ചു ചേർന്ന്, കുടുംബങ്ങളെ ഒരുമിപ്പിച്ചു ആഘോഷങ്ങളുടെ സമൃദ്ധി, സന്തോഷം, മറക്കാനാകാത്ത വിനോദം സമ്മാനിക്കുമെന്ന് ഏഷ്യാനെറ്റ് വീണ്ടും ഉറപ്പുനൽകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment