സാറ്റർഡേ നൈറ്റ് ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ – മലയാളം ഓടിടി റീലീസ് 2023

മലയാളം ഓടിടി റീലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സാറ്റർഡേ നൈറ്റ്

സാറ്റർഡേ നൈറ്റ് ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍
Saturday Night on Hotstar

ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന ‘കിറുക്കൻ്റെയും കൂട്ടുകാരുടെയും’ സൗഹൃദത്തിന്റെ കഥ പറയുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍.

ഒന്നിച്ചുപഠിച്ച നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ രസകരമായി അവതരിപ്പിക്കുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കിറുക്കനും കൂട്ടുകാരും എന്ന സാറ്റർഡേ നെറ്റിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ കിറുക്കനായ ഒരു ചങ്ങാതിക്ക് ഏതറ്റം വരെയും പോകമെന്ന സാധ്യതയെ ചൂഷണം ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് .

Bigg Boss Malayalam 5 On Asianet
Bigg Boss Malayalam 5 On Asianet

ഹോട്ട്സ്റ്റാര്‍ മലയാളം

ഈ ചങ്ങാതിക്കൂട്ടത്തിന്റെ വേർപിരിയലും വര്ഷങ്ങള്ക്കുശേഷമുള്ള കണ്ടുമുട്ടലും പിന്നെ ഒരു ലോഡ് പ്രശ്നങ്ങളുമായി പൊട്ടിച്ചിരിപ്പിക്കാൻ ഇവർ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ എത്തുന്നു. ഹാസ്യം , സൗഹൃദം , പ്രണയം , വേർപാട് , നഷ്ടബോധം എന്നീ മാനുഷികവികാരങ്ങളെ സമർത്ഥമായി അവതരിപ്പിക്കാൻ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട് . നിവിൻ പോളി , അജു വര്ഗീസ് , സൈജു കുറുപ്പ് , സിജു വിൽ‌സൺ , സാനിയ അയ്യപ്പൻ , ഗ്രേസ് ആന്റണി , വിജയ് മേനോൻ , പ്രതാപ് പോത്തൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അസ്‌ലം കെ പുരയിലാണ്

Saturday Night OTT
Saturday Night OTT

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *