അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ കോമഡി സ്റ്റാർസ് , സ്റ്റാർട്ട് മ്യൂസിക് , അടി മോനെ ബസ്സർ , പ്രശസ്തതാരങ്ങൾ അണിനിരക്കുന്ന ഓണപരിപാടികൾ , സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങൾ തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
സെപ്തംബര്‍ 7 ഉത്രാടദിനത്തിൽ രാവിലെ 8.30 ന് പ്രശസ്തചലച്ചിത്രതാരങ്ങൾ ഓണവിഭവങ്ങളും പുതിയരുചിക്കൂട്ടുകളുമായി ” ഓണരുചിമേളം ” ഉം 8.55 ന് ഓണവിഭവങ്ങളിലെ പൊടികൈകളുമായി ” ഓണകലവറയും ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . തുടർന്ന് ഉച്ചക്ക് 12.30 ന് പ്രശസ്തചലച്ചിത്രതാരം കനിഹയും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ഒരുമിക്കുന്ന ഹാസ്യവും പാചകവും നിറഞ്ഞ ” കുക്ക് വിത്ത് കോമഡി ” യുടെ ആദ്യഭാഗവും ഉച്ചതിരിഞ്ഞു 1.30 ന് കുട്ടികളും മജീഷ്യൻ മുതുകാടും ഗായിക മഞ്ജരിയും ചേർന്നുള്ള ഓണക്കളികളും ഓണപ്പാട്ടുകളും ഓണവിശേഷങ്ങളും പിന്നെ മാജിക്കും ചേർന്ന ” ഓണത്തപ്പനും കുട്ടിയോളും ” ഉം 2.30 ന് രമേശ് പിഷാരടിയും കോമഡി താരങ്ങളും ഒരുമിക്കുന്ന ” പിഷാരടിയും താരങ്ങളും ” ഉം രാത്രി 7 മണി മുതൽ 8 മണി വരെ ജനപ്രിയപരമ്പരകളായ സാന്ത്വനവും ‘അമ്മ അറിയാതെയും സംപ്രേക്ഷണം ചെയ്യുന്നു.
വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ മോഹൻ ലാൽ ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്” രാവിലെ 9 മണിക്കും , മഞ്ജു വാര്യർ – ബിജു മേനോൻ മൂവി ” ലളിതം സുന്ദരം ” വൈകുന്നേരം 4 മണിക്കും , ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ മമ്മൂട്ടി ചിത്രം ” ഭീഷ്മ പർവ്വം ” രാത്രി 8 മണിക്കും പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തുന്നു.
രാവിലെ 8.30 ന് ജനപ്രിയതാരങ്ങൾ ഓണവിഭവങ്ങളുമായി എത്തുന്ന ” ഓണരുചിമേളവും ” . 8.55 ന് പുതിയരുചിക്കൂട്ടുകളുമായി ” ഓണകലവറയും ” ഉച്ചക്ക് 12.30 ന് ഹാസ്യത്തിൽ പൊതിഞ്ഞ കുക്കറി ഷോ ” കുക്ക് വിത്ത് കോമഡിയുടെ ” അവസാനഭാഗവും വൈകുന്നേരം 5.30 ന് പ്രശസ്ത ചലച്ചിത്രതാരം സൂരജ് വെഞ്ഞാറമൂടും ജനപ്രിയ ടെലിവിഷൻ താരങ്ങളും കോമഡി താരങ്ങളും ചലച്ചിത്രതാരങ്ങളും ഒന്നിക്കുന്ന ഓണാഘോഷം ” ഓണപ്പൂരം നാലാം പൂക്കളം ” ഉം സംപ്രേക്ഷണം ചെയ്യുന്നു . കൂടാതെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളായ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ , ദര്ശന തുടങ്ങിയവർ അഭിനയിച്ച ” ഹൃദയം ” രാവിലെ 9 മണിക്കും ഇന്ത്യയിൽ ആകെ തരംഗമായി പടർന്ന രാജമൗലി അണിയിച്ചൊരുക്കിയ ” ആർ ആർ ആർ ” ഉച്ചക്ക് 1.30 നും മോഹൻലാൽ , പൃഥ്വിരാജ് , മീന , കല്യാണി പ്രിയദർശൻ , ലാലു അലക്സ് , കനിഹ തുടങ്ങിയവർ കഥാപാത്രങ്ങളായ ” ബ്രോ ഡാഡി ” രാത്രി 7 മണിക്കും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
കൂടാതെ ഓഗസ്റ്റ് 30 മുതൽ സെപ്തംബര്‍ 6 വരെ രാവിലെ 11 മണിക്ക് പ്രശസ്തതാരങ്ങളുടെ കുക്കറി ഷോ ” ഓണരുചിമേളവും ” 11.25 ന് ഓണകാലവറയും , നിരവധി ഓണപരിപാടികളും ടെലിഫിലിമുകളും സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും സംഗീത വിരുന്നുകളും സംപ്രേക്ഷണം ചെയ്യുന്നു . ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളിൽ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
Delhi High Court grants live blocking powers to JioStar ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനധികൃതമായി…
This website uses cookies.
Read More