രതീഷ് ബാലകൃഷ്ണ പെതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ന്നാ താന്‍ കേസ് കൊട് സെപ്റ്റംബര്‍ 8, തിരുവോണ ദിവസം ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഒരു റിട്ടയേഡ് കള്ളനായ കോഴുമ്മല്‍ രാജീവന്‍ തനിക്ക് മേല്‍ ആരോപിക്കപ്പെട്ട മോഷണക്കുറ്റം തെറ്റെന്ന് തെളിയിക്കാന്‍ കോടതിയില്‍ സ്വയം വാദിച്ച് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്.
കോടതി ഭൂരിഭാഗത്തും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ കാസര്‍കോടന്‍ നാട്ടിന്‍പുറവും സാധാരണ മനുഷ്യരും വളരെ സ്വാഭാവികത്തനിമയുള്ള അഭിനയവുമെല്ലാം ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് ചിരിക്കാനും ചിന്തിക്കാനും ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നു. പ്രധാന കഥാപാത്രത്തെ അവരിപ്പിച്ച കുഞ്ചാക്കോ ബോബന് പുറമെ ഗായത്രി ശങ്കര്‍, ഉണ്ണിമായ പ്രസാദ്, രാജേഷ് മാധവന്‍, ബേസില്‍ ജോസഫ് എന്നീ പ്രമുഖര്‍ അണിനിരക്കുന്നു. ഇവരോടൊപ്പം കാസര്‍കോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ സ്വാഭാവിക അഭിനയം കാഴ്ചവെച്ചിരിക്കുന്നു. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ് നിര്‍വ്വഹിച്ചത്.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയായ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ചിത്രത്തിനായി മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യം വരുന്ന തിരക്കഥയാണ് ആദ്യമെഴുതിയതെന്ന് പറഞ്ഞു. പിന്നീട് തിരഞ്ഞെടുത്ത നടീനടന്മാര്‍ക്കൊപ്പം ചിത്രത്തിന്റെ റിഹേ്‌സല്‍ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം അതിനെ അടിസ്ഥാനമാക്കി തിരക്കഥ ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് തിരുത്തി എഴുതുകയായിരുന്നുവെന്ന് രതീഷ് കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യമായി കാസര്‍കോട് ഭാഷ സംസാരിക്കുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ദിവസേന ഒന്നര മണിക്കൂറോളം മേക്കപ്പിനായി ചിലവഴിച്ച് അഭിനയിച്ച ചിത്രം വലിയ വിജയമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
Vyasana Sametham Bandhu Mithradhikal അനശ്വര രാജൻ നായിക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വ്യസനസമേതം ബന്ധുമിത്രാദികൾ'. നേരത്തെ പുറത്തിറങ്ങിയ…
Narivetta Movie Reviews ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ…
This website uses cookies.
Read More